യു.കെ.വാര്‍ത്തകള്‍

ഹൗസിംഗ് വിപണിയില്‍ പുതിയ നിയമനിര്‍മാണത്തിന് കീര്‍ സ്റ്റാര്‍മര്‍

ഹൗസിംഗ് വിപണിക്ക് മേല്‍ കര്‍ശന നിബന്ധനയുമായി കീര്‍ സ്റ്റാര്‍മര്‍. വീട് വില്‍ക്കുന്നവര്‍ മെച്ചപ്പെട്ട ഓഫര്‍ ലഭിച്ചാല്‍ നേരത്തെ ഉറപ്പിച്ച കസ്റ്റമറെ ഒഴിവാക്കുന്ന രീതിയ്ക്ക് ഇനി തടയിടും. വാങ്ങാനെത്തുന്നവര്‍ക്കും സമാനമായ ട്രിക്ക് പ്രയോഗിക്കുന്നതിന് വിലക്ക് വരും. പ്രോപ്പര്‍ട്ടി വില കുറയുകയും, ലാഭകരമായ ഡീല്‍ കിട്ടുകയും ചെയ്താല്‍ മുന്‍പ് നോക്കിയ വീട് വേണ്ടെന്ന് വെയ്ക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

ആന്‍ഡി ബേണ്‍ഹാം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പാര്‍ട്ടിയിലെ ഇടതിനെ തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് അനുമാനം. വീട് വില്‍പ്പന വേഗത്തിലും, സങ്കീര്‍ണ്ണതകള്‍ ഇല്ലാതെയും നടത്താനാണ് മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വീട് വില്‍ക്കുന്നവരും, വാങ്ങുന്നവരും തമ്മില്‍ ഓഫര്‍ സ്വീകരിച്ചാല്‍ നിയമപരമായ കരാറില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നതാണ് നിയമനിര്‍മ്മാണം.

ന്യായമായ കാരണങ്ങളില്ലാതെ പിന്‍വാങ്ങിയാല്‍ ഫൈന്‍ നല്‍കേണ്ടി വരും. കാലഹരണപ്പെട്ട രീതി മാറ്റി ആധുനിക രീതിക്ക് അനുയോജ്യമായ തരത്തിലേക്ക് വീട് വില്‍പ്പനയെ മാറ്റാനാണ് പരിഷ്‌കാരങ്ങളെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഈ മാറ്റങ്ങളിലൂടെ വില്‍പന്ന നടക്കാന്‍ നാലാഴ്ചയിലേറെ വേണ്ടിവരുന്ന രീതി ഒഴിവാക്കാമെന്നാണ് ഗവണ്‍മെന്റ് കണക്കുകൂട്ടല്‍.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions