യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് ഗുണപരമായ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍; ഉടമസ്ഥര്‍ക്ക് തിരിച്ചടി

വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയ, ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് ഗുണകരമായ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍. വാടകയ്ക്ക് വീട് നല്‍കിയാല്‍ പിന്നെ എല്ലാം താമസക്കാരുടെ ഉത്തരവാദിത്വം എന്ന് കരുതുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഇനി പണികിട്ടും. പായലും, പൂപ്പലും, ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടെ പരിഹരിച്ച് കൊടുത്തില്ലെങ്കില്‍ 7000 പൗണ്ട് വരെയാണ് ഇനി ഉടമയ്ക്ക് പിഴ നല്‍കേണ്ടി വരിക. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ വാടകക്കാര്‍ക്ക് കരുത്ത് കൈവരുന്നത്.

ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും ഫൈന്‍ ഈടാക്കാന്‍ ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ക്ക് പുതിയ അവകാശങ്ങളാണ് നിയമം നല്‍കുന്നത്. വാടക വീടുകളില്‍ 21 പ്രശ്‌നങ്ങളാണ് ഫൈന്‍ അടിക്കുന്നതിലേക്ക് നയിക്കുക. പായല്‍, പൂപ്പല്‍, സ്ട്രക്ചറല്‍ പ്രശ്‌നങ്ങള്‍, തീപിടിക്കാനുള്ള സാധ്യത, കേടുവന്ന ഇലക്ട്രിക്കല്‍സ് എന്നിവയെല്ലാം പ്രശ്‌നമായി കണക്കാക്കും.

സുരക്ഷിതമല്ലാത്ത വീടുകളെ നേരിടാന്‍ ഈ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് മേയര്‍മാരോടും, കൗണ്‍സിലുകളോടും ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താന്‍ കൗണ്‍സിലുകള്‍ക്ക് ഇപ്പോഴും നിര്‍ബന്ധിക്കാന്‍ സാധിക്കും. എമര്‍ജന്‍സി ജോലികളും, ഇതിനുള്ള ചെലവും ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും പിരിക്കാന്‍ സാധിക്കും.

ഇതിന് പുറമെയാണ് വാടകക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വേഗത്തില്‍ നടപടിയെടുക്കാനുള്ള അധികാരം നല്‍കുന്നത്. മോശം സാഹചര്യത്തില്‍ വാടകയ്ക്ക് താമസിക്കേണ്ടി ഗതികേട് ഇനി വരില്ലെന്നാണ് റീഡ് പറയുന്നത്. ആയിരക്കണക്കിന് മലയാളികള്‍ക്കും ഇനി വാടക വീടിന്റെ ശോച്യാവസ്ഥ സഹിക്കേണ്ടിവരില്ല.

  • എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ആന്‍ഡി ബേണ്‍ഹാം; ഇനി പ്രധാനമന്ത്രി കസേരയിലേക്ക്
  • 10 വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്‍! യുകെയില്‍ സംഭവിക്കുന്നത്...
  • ബാറ്റര്‍സിയില്‍ 17കാരന്‍ കുത്തേറ്റ് മരിച്ച കേസ്; 14കാരനെതിരെ കൊലക്കുറ്റം
  • നാട്ടില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്‍ട്‌സ്മൗത്തിലും വിടവാങ്ങി
  • ബ്രിട്ടനില്‍ ചൂട് അതിശക്തം; റെഡ് അലര്‍ട്ട് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജി പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍; ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വമാറ്റത്തിന് തുടക്കം
  • യുകെയില്‍ താപനില 38 ഡിഗ്രിയിലേക്ക്; ആംബര്‍ മുന്നറിയിപ്പ്
  • ലണ്ടനില്‍ വന്‍ തീപിടിത്തം; 3 പേര്‍ മരിച്ചു, വൈറ്റ് സിറ്റിയിലെ പവിലിയന്‍ കത്തിനശിച്ചു
  • ലേബര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; പ്രധാനമന്ത്രി പദം രാജിവയ്ക്കാന്‍ കീര്‍ സ്റ്റാര്‍മര്‍
  • എഡിന്‍ബറോയില്‍ ആക്രമണ പരമ്പരയില്‍ അഞ്ചു പേര്‍ക്ക് പരിക്ക്; 36 കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions