യു.കെ.വാര്‍ത്തകള്‍

10 വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്‍! യുകെയില്‍ സംഭവിക്കുന്നത്...

മൃഗീയ ഭൂരിപക്ഷം കിട്ടിയാലും യുകെയില്‍ പ്രധാനമന്ത്രി കസേരയ്ക്കു ആയുസില്ലാത്ത സ്ഥിതി. ടോറി പാര്‍ട്ടിയിലെഅവസ്ഥ തന്നെ ഇപ്പോള്‍ ലേബറിലും. പത്തു വര്‍ഷത്തിനിടെ രാജ്യം ആറു പ്രധാനമന്ത്രിമാരെ കണ്ടു. ഡേവിഡ് കാമറോണ്‍, തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, റിഷി സുനക്, കീര്‍ സ്റ്റാര്‍മര്‍. ഏഴാമനായി ഇനി ആന്‍ഡി ബേണ്‍ഹാം ആയിരിക്കും എത്തുക.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് 2016 ല്‍ ബ്രിട്ടനില്‍ നടന്ന ജനഹിത പരിശോധനയോടെയാണ് രാഷ്ട്രീയ പ്രതിസന്ധികളാരംഭിച്ചത്. ബ്രക്‌സിറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി കാമറോണ്‍ രാജിവച്ചതോടെ തെരേസ മേ അധികാരമേറി. ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ തിരിച്ചടി നേരിട്ടതോടെ മേ സ്ഥാനമൊഴിഞ്ഞു.

പിന്നീട് അധികാരത്തിലേറിയ ബോറിസ് ജോണ്‍സണ്‍ കോവ്ഡ് സമയത്തെ വിവാദങ്ങളിലും പാര്‍ട്ടിഗേറ്റ് ആരോപണങ്ങളിലും അകപ്പെട്ടു. 2022 ല്‍ അദ്ദേഹം രാജിവച്ചതോടെ ലിസ് ട്രസിനായി ഊഴം.

ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ ഏറ്റവും കുറവു കാലം അധികാരത്തിലിരുന്നത് ലിസ് ട്രസാണ്. സാമ്പത്തിക നയങ്ങളെ ചൊല്ലിയുള്ള വിവാദം മൂലം വെറും 45 ദിവസത്തിനുള്ളില്‍ രാജിവച്ചു.

പിന്നീട് ഇന്ത്യന്‍ വംശജനായ റിഷി സുനകും സാമ്പത്തിക വെല്ലുവിളിയുടേയും കുടിയേറ്റ സമീപനത്തിന്റെയും പേരില്‍ ഭരണ രംഗത്ത് തിരിച്ചടി നേരിട്ടു. ഒടുവില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ചെത്തിയ കീര്‍ സ്റ്റാര്‍മറുടെ സര്‍ക്കാരുംവന്നു. എന്നാല്‍ രണ്ടുവര്‍ഷം തികയുന്നതിനു മുന്നേ പുതിയ നേതൃത്വത്തിന് വഴിമാറേണ്ടിവന്നിരിക്കുകയാണ്.

  • എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ആന്‍ഡി ബേണ്‍ഹാം; ഇനി പ്രധാനമന്ത്രി കസേരയിലേക്ക്
  • ബാറ്റര്‍സിയില്‍ 17കാരന്‍ കുത്തേറ്റ് മരിച്ച കേസ്; 14കാരനെതിരെ കൊലക്കുറ്റം
  • നാട്ടില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്‍ട്‌സ്മൗത്തിലും വിടവാങ്ങി
  • ബ്രിട്ടനില്‍ ചൂട് അതിശക്തം; റെഡ് അലര്‍ട്ട് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജി പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍; ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വമാറ്റത്തിന് തുടക്കം
  • ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് ഗുണപരമായ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍; ഉടമസ്ഥര്‍ക്ക് തിരിച്ചടി
  • യുകെയില്‍ താപനില 38 ഡിഗ്രിയിലേക്ക്; ആംബര്‍ മുന്നറിയിപ്പ്
  • ലണ്ടനില്‍ വന്‍ തീപിടിത്തം; 3 പേര്‍ മരിച്ചു, വൈറ്റ് സിറ്റിയിലെ പവിലിയന്‍ കത്തിനശിച്ചു
  • ലേബര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; പ്രധാനമന്ത്രി പദം രാജിവയ്ക്കാന്‍ കീര്‍ സ്റ്റാര്‍മര്‍
  • എഡിന്‍ബറോയില്‍ ആക്രമണ പരമ്പരയില്‍ അഞ്ചു പേര്‍ക്ക് പരിക്ക്; 36 കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions