യു.കെ.വാര്‍ത്തകള്‍

ആന്‍ഡി ബേണ്‍ഹാം മന്ത്രിസഭാ രൂപീകരിച്ചാല്‍ റേച്ചല്‍ റീവ്‌സിന് സ്ഥാനമാറ്റമുണ്ടായേക്കും

ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായാല്‍ നിലവിലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. പകരം റീവ്‌സിന് മന്ത്രിസഭയില്‍ മറ്റൊരു ജൂനിയര്‍ പദവി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബേണ്‍ഹാമിന്റെ വക്താവ് വ്യക്തമാക്കി. കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയ ബേണ്‍ഹാമിന് ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ വഴി തുറന്നത്.

മുന്‍ ലേബര്‍ മന്ത്രി ജെയിംസ് പനെല്ലിനെ ഡൗണിംഗ് സ്ട്രീറ്റിലെ ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

പ്രധാനമന്ത്രിയായാല്‍ ബേണ്‍ഹാമിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുന്നതായിരിക്കും. ഒപ്പം എന്‍എച്ച്എസ്, കുടിയേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ആന്‍ഡി ബേണ്‍ഹാമിന്റെ നിലപാട് നിര്‍ണായകമാകും.റിഫോം യുകെയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് ആകുമോ എന്ന് വരും ദിവസങ്ങളിലറിയാം.

  • ലണ്ടനില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫേസ് റിക്കഗ്‌നിഷന്‍ കാമറ വരുന്നു
  • യുകെ ചുട്ടുപൊള്ളുന്നു; സ്‌കൂളുകള്‍ അടയ്ക്കുന്നു, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ആന്‍ഡി ബേണ്‍ഹാം; ഇനി പ്രധാനമന്ത്രി കസേരയിലേക്ക്
  • 10 വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്‍! യുകെയില്‍ സംഭവിക്കുന്നത്...
  • ബാറ്റര്‍സിയില്‍ 17കാരന്‍ കുത്തേറ്റ് മരിച്ച കേസ്; 14കാരനെതിരെ കൊലക്കുറ്റം
  • നാട്ടില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്‍ട്‌സ്മൗത്തിലും വിടവാങ്ങി
  • ബ്രിട്ടനില്‍ ചൂട് അതിശക്തം; റെഡ് അലര്‍ട്ട് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജി പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍; ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വമാറ്റത്തിന് തുടക്കം
  • ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് ഗുണപരമായ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍; ഉടമസ്ഥര്‍ക്ക് തിരിച്ചടി
  • യുകെയില്‍ താപനില 38 ഡിഗ്രിയിലേക്ക്; ആംബര്‍ മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions