ചരമം

കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി

സ്കോട്ട് ലന്‍ഡിലെ ലിവിങ്‌സ്റ്റണില്‍ താമസിച്ചിരുന്ന മലയാളി യുവതി ലിന്‍ഡ മേരി ബാബു വിടവാങ്ങി. മൂന്നുവര്‍ഷമായി കാന്‍സറിനെതിരെ ധീരമായി പോരാടിയിരുന്ന ലിന്‍ഡ ജൂണ്‍ 23-നാണ് അന്തരിച്ചത്. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിന്‍ഡയുടെ വിയോഗം സ്കോട്ട് ലന്‍ഡിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തി.

എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ - സെന്റ് ആന്റണി സീറോ-മലബാര്‍ മിഷനിലെ സജീവ അംഗമായിരുന്ന ലിന്‍ഡ ആത്മീയ -സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു. മരിക്കുന്നതിനു മുമ്പ് മിഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ രോഗീലേപന കൂദാശ നല്‍കിയിരുന്നു. പോള്‍ മാത്യു (ബാലു) ആണ് ഭര്‍ത്താവ്. മൂന്നുവയസ്സുകാരനായ ആര്‍ച്ചര്‍ ആണ് ഏക മകന്‍ .

രോഗാവസ്ഥയിലായിരുന്നിട്ടും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ലിന്‍ഡയുടെ സമര്‍പ്പണവും പോരാട്ടവീര്യവും നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങള്‍ അനുസ്മരിച്ചു. സെന്റ് അല്‍ഫോന്‍സ പ്രയര്‍ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

സംസ്കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions