ഇമിഗ്രേഷന്‍

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ യോഗ്യതയ്ക്കുള്ള കാലയളവ് ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കുടിയേറ്റക്കാര്‍ക്ക് വലയ ആശങ്ക സമ്മാനിക്കുന്നതാണ്. ഈ നീക്കത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി. ഐഎല്‍ആറില്‍ നടത്തുന്ന പരിഷ്‌കാരങ്ങളിലൂടെ യോഗ്യതാ കാലയളവ് നീട്ടുന്നത് ദീര്‍ഘവ്യാപകമായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

'ഏണ്‍ഡ് സിറ്റിസണ്‍ഷിപ്പ്' നേടണമെന്ന ഗവണ്‍മെന്റ് നിര്‍ദ്ദേശം പരിശോധിച്ച ഹൗസ് ഓഫ് ലോര്‍ഡ്‌സ് ജസ്റ്റിസ് & ഹോം അഫയേഴ്‌സ് കമ്മിറ്റിയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. നിലവില്‍ ഐഎല്‍ആറിനുള്ള അഞ്ച് വര്‍ഷത്തെ യോഗ്യതാ കാലയളവ് തുടരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് 10, 15, 20 വര്‍ഷങ്ങളിലേക്ക് നീട്ടുന്നത് കുടിയേറ്റക്കാരെ അനിശ്ചിതാവസ്ഥയിലാക്കുകയും, ദാരിദ്ര്യത്തിലേക്ക് വീഴാനും സാധ്യത ഏറുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഐഎല്‍ആറിനെ പൊതു ഫണ്ടില്‍ നിന്നും വേര്‍പെടുത്താനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ യുകെയിലുള്ളവരെയും നിയമമാറ്റങ്ങള്‍ ബാധിക്കുന്നതിനെ കമ്മിറ്റി ശക്തമായി എതിര്‍ക്കുന്നു.

ഈ നീക്കം സ്‌കില്‍ഡ് വര്‍ക്കര്‍മാരെ യുകെയില്‍ നിന്നും അകറ്റുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രധാന അപേക്ഷകനൊപ്പം ഡിപ്പന്‍ഡന്റ് വര്‍ക്ക് വിസയുള്ളവര്‍ക്കും സെറ്റില്‍മെന്റിന് യോഗ്യത നല്‍കാനും ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി ആവശ്യപ്പെടുന്നു. യുകെയില്‍ ഭൂരിഭാഗവും ചെലവിടുന്ന കുട്ടികള്‍ക്ക് 18 തികയുമ്പോള്‍ സ്വാഭാവികമായി സെറ്റില്‍മെന്റ് പദവി അനുവദിക്കണമെന്നതാണ് സുപ്രധാനമായ നിര്‍ദ്ദേശം.

  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions