യു.കെ.വാര്‍ത്തകള്‍

ഷബാന മഹ്മൂദിന്റെ വിവാദ ഇമിഗ്രേഷന്‍ & അസൈലം ബില്‍ അടുത്ത ആഴ്ച

കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് തയ്യാറാക്കുന്ന ഇമിഗ്രേഷന്‍ & അസൈലം ബില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അഭയാര്‍ത്ഥിത്വം റദ്ദായാല്‍ നിര്‍ബന്ധിതമായി നാടുകടത്തുന്നത് ഉള്‍പ്പെടെ കനത്ത നടപടികളാണ് ഇതില്‍ ഉള്‍പ്പെടുക.

ലേബര്‍ എംപിമാരും, ലിബറല്‍ ഡെമോക്രാറ്റ് എംപിമാരും ഉള്‍പ്പെടെ പദ്ധതികള്‍ക്ക് എതിരെ തിരിയുമെന്നാണ് മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന ആന്‍ഡി ബേണ്‍ഹാമിന്റെ ടീമിന് ഇതേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഇമിഗ്രേഷന്‍, നാടുകടത്തല്‍ കേസുകളില്‍ ഉപയോഗിക്കുന്നതിന് തടയിടാനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടും. അതേസമയം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിലെ മാറ്റങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുക. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ മാറ്റമുണ്ടായാല്‍ ബാധിക്കും. ഇവരുടെ കുടുംബാംഗങ്ങളും ഇതേക്കുറിച്ച് ആശങ്കയിലാണ്.

നല്ലൊരു ശതമാനം കുടിയേറ്റ ജോലിക്കാര്‍ക്കും ഐഎല്‍ഐ യോഗ്യത നിലവിലെ അഞ്ച് വര്‍ഷം പത്ത് വര്‍ഷമാക്കി ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ യുകെയില്‍ നിലവിലുള്ളവരെയും നിയമമാറ്റങ്ങള്‍ ബാധിക്കുമെന്ന് തന്നെയാണ് വിവരം. ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ നൂറോളം ലേബര്‍ എംപിമാര്‍ ഇതിന് എതിരാണ്. എന്നാല്‍ ഐഎല്‍ആര്‍ മാറ്റങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്താതെ മറ്റൊരു നിയമനിര്‍മ്മാണമായി അവതരിപ്പിക്കാനാണ് നീക്കം.

  • 16-കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; നോര്‍ത്താംപ്ടണ്‍ ബിഷപ്പ് കുരുക്കില്‍
  • ആദ്യ വീട് വാങ്ങുന്നവര്‍ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള്‍ ഭവന ഉടമകള്‍ക്ക് നേട്ടം
  • ലണ്ടനില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫേസ് റിക്കഗ്‌നിഷന്‍ കാമറ വരുന്നു
  • ആന്‍ഡി ബേണ്‍ഹാം മന്ത്രിസഭാ രൂപീകരിച്ചാല്‍ റേച്ചല്‍ റീവ്‌സിന് സ്ഥാനമാറ്റമുണ്ടായേക്കും
  • യുകെ ചുട്ടുപൊള്ളുന്നു; സ്‌കൂളുകള്‍ അടയ്ക്കുന്നു, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ആന്‍ഡി ബേണ്‍ഹാം; ഇനി പ്രധാനമന്ത്രി കസേരയിലേക്ക്
  • 10 വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്‍! യുകെയില്‍ സംഭവിക്കുന്നത്...
  • ബാറ്റര്‍സിയില്‍ 17കാരന്‍ കുത്തേറ്റ് മരിച്ച കേസ്; 14കാരനെതിരെ കൊലക്കുറ്റം
  • നാട്ടില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്‍ട്‌സ്മൗത്തിലും വിടവാങ്ങി
  • ബ്രിട്ടനില്‍ ചൂട് അതിശക്തം; റെഡ് അലര്‍ട്ട് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions