യു.കെ.വാര്‍ത്തകള്‍

അപ്രന്റിസ് ഷിപ്പ് പദ്ധതികള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം

യുകെയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന് പകരം അപ്രന്റിസ്ഷിപ്പ് പദ്ധതികള്‍ക്കും തൊഴില്‍ പിന്തുണാ ഗ്രാന്റുകള്‍ക്കും കൂടുതല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രമുഖ ചിന്താകേന്ദ്രമായ റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന വര്‍ധന പിന്‍വലിക്കുകയോ 21 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള കുറഞ്ഞ വേതനം കുറയ്ക്കുകയോ ചെയ്താല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്ന ബിസിനസ് സംഘടനകളുടെ വാദം പഠനം തള്ളിക്കളയുന്നു. പകരം, യുവാക്കളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള വേതന സബ്‌സിഡികളാണ് കൂടുതല്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് തൊഴിലും വിദ്യാഭ്യാസവും പരിശീലനവും ഇല്ലാത്ത 16 മുതല്‍ 24 വയസ്സ് വരെയുള്ള യുവാക്കളുടെ എണ്ണം ഈ വര്‍ഷം 10 ലക്ഷം കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന തൊഴില്‍ നികുതി വര്‍ധന തൊഴിലുടമകളുടെ ചെലവ് കൂട്ടിയെന്നും അതിന്റെ ആഘാതം യുവാക്കളുടെ നിയമനത്തില്‍ പ്രകടമാണെന്നും ബിസിനസ് സംഘടനകള്‍ ആരോപിച്ചിരുന്നു. യുവാക്കളെ ജോലിക്കെടുക്കുന്നത് ചെലവേറിയതാക്കിയെന്നാണ് വ്യവസായ രംഗത്തിന്റെ വിമര്‍ശനം.

എന്നാല്‍ റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നത്, തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് പൂര്‍ണമായി ഒഴിവാക്കിയാലും അതിന് ഏകദേശം 5.1 ബില്യണ്‍ പൗണ്ട് ചെലവാകുമ്പോള്‍ വെറും 38,000 അധിക യുവാക്കള്‍ക്കേ തൊഴില്‍ ലഭിക്കൂ എന്നതാണ്. അതായത് ഓരോ പുതിയ തൊഴിലിനും ഏകദേശം 132,000 പൗണ്ട് സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അതുപോലെ, 25 വയസ്സില്‍ താഴെയുള്ളവരുടെ കുറഞ്ഞ വേതനം കുറച്ചാലും ഫലം പരിമിതമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിലൂടെ വെറും 15,000 അധിക യുവാക്കള്‍ക്ക് മാത്രമേ തൊഴില്‍ ലഭിക്കൂ. എന്നാല്‍ നിലവില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന ഏകദേശം 2.3 ലക്ഷം യുവ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ആകെ 379 ദശലക്ഷം പൗണ്ട് വരുമാന നഷ്ടമുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions