യു.കെ.വാര്‍ത്തകള്‍

നാടുകടത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ യുകെയില്‍ തിരിച്ചെത്തുന്നു

യുകെയില്‍ നിന്നും വര്‍ഷാവര്‍ഷം നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ അധികം വൈകാതെ ഇവിടേക്ക് തിരിച്ചെത്തുന്നതായി കണ്ടെത്തല്‍. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭാഗ്യപരീക്ഷണത്തിനായി രാജ്യത്ത് പ്രവേശിക്കുന്നത്.

മുന്‍പ് പല സമയത്തായി നാടുകടത്തിയ ഏകദേശം 4300 പേരാണ് 2021 മുതല്‍ 2025 വരെ കാലയളവില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നാടുകടത്തിയ 4614 പേര്‍ തിരികെ പ്രവേശിച്ചതായി ഡാറ്റ വെളിപ്പെടുത്തുന്നു.

ഏകദേശം 723 കുടിയേറ്റക്കാര്‍ രണ്ടോ, അതിലേറെയോ തവണ നാടുകടത്തപ്പെട്ടവരാണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. തിരികെ പ്രവേശിച്ച എത്ര പേര്‍ ഇപ്പോഴും യുകെയിലുണ്ടെന്ന് വ്യക്തതയില്ല.

ഓരോ ദിവസവും രണ്ടിലേറെ കുടിയേറ്റക്കാര്‍ നാടുകടത്തിയ ശേഷം തിരികെ എത്തുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മുന്‍ ഐഡി പരിശോധനകളുമായി മാച്ച് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ തോത് കൂടുതലാകുമെന്ന് ഹോം ഓഫീസും സമ്മതിക്കുന്നു.

നിയമപരമായി ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ ആരും അറിയാതെ അനധികൃത കുടിയേറ്റക്കാര്‍ക്കും, ചെറുബോട്ടില്‍ എത്തിയവര്‍ക്കും ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നത് എളുപ്പമാകുന്ന സ്ഥിതിയാണ്.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions