യു.കെ.വാര്‍ത്തകള്‍

ഓഫര്‍ സ്വീകരിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍; പണിമുടക്കുകള്‍ നിര്‍ത്തും; എന്‍എച്ച്എസിന് ബാധ്യത 1 ബില്ല്യണ്‍ പൗണ്ട്

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സര്‍ക്കാര്‍ മുന്നോട്ട് വെച്ച പുതിയ കരാര്‍ സ്വീകരിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇതോടെ പണിമുടക്കുകള്‍ അവസാനിപ്പിച്ചു. എന്‍എച്ച്എസിന് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തിവെച്ച സമരങ്ങള്‍ക്കാണ് അവസാനമാകുന്നത്.

പ്രഖ്യാപിച്ച സമരം ഈ മാസം ആദ്യമാണ് നിര്‍ത്തിവെച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. 2016-ലെ റസിഡന്റ് ഡോക്ടര്‍ കോണ്‍ട്രാക്ട് നിബന്ധനകള്‍ പ്രാദേശികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് ബാധമാക്കുകയും, ശരാശരി 6.6% ശമ്പളവര്‍ധനവുമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ അടുത്ത മൂന്ന് വര്‍ഷക്കാലത്ത് 4500 അധിക സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള്‍ ലഭ്യമാക്കാനും പദ്ധതി വാഗ്ദാനം ചെയ്യുന്നു.

ഈ കരാര്‍ സ്വീകരിക്കപ്പെട്ടതോടെ നാല് വര്‍ഷത്തിനിടെ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം 35.2% വര്‍ധിച്ചതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കുന്നതിന്റെ പാതയില്‍ തുടരാന്‍ നിലവിലെ ഓഫര്‍ പര്യാപ്തമാണെന്ന് അംഗങ്ങള്‍ തീരുമാനിച്ചതായി ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. എന്‍എച്ച്എസില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഇല്ലെന്ന പ്രശ്‌നം പരിഹരിക്കാനും കരാര്‍ ഉപകരിക്കും, അതിനാല്‍ സമരങ്ങള്‍ അവസാനിപ്പിക്കുകയാണ്, ഡോ. ഫ്‌ളെച്ചര്‍ വ്യക്തമാക്കി.

2023 മാര്‍ച്ച് 13ന് തുടങ്ങിയതാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍. ഇത് അവസാനിപ്പിക്കാന്‍ 2024 ജൂലൈയില്‍ അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 22% ശമ്പളവര്‍ധന അനുവദിച്ചെങ്കിലും പണിമുടക്ക് വീണ്ടും തുടങ്ങുകയായിരുന്നു. സമരങ്ങള്‍ മൂലം ആയിരക്കണക്കിന് രോഗികള്‍ ദുരിതത്തിലായിരുന്നു.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions