യു.കെ.വാര്‍ത്തകള്‍

സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ജീവിത ചെലവിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കണം

യുകെയില്‍ അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ നല്‍കിയ ജീവിത ചെലവിന്റെ ഒരു ഭാഗം തിരിച്ചടയ്‌ക്കേണ്ട പുതിയ നിയമം കൊണ്ടുവരാന്‍ ലേബര്‍ സര്‍ക്കാര്‍. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പരിഗണിക്കപ്പെടുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്ലിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

പുതിയ പദ്ധതിപ്രകാരം, സാമ്പത്തികമായി കഴിവുള്ളതായി വിലയിരുത്തപ്പെടുന്ന അഭയാര്‍ത്ഥികള്‍ സര്‍ക്കാര്‍ നല്‍കിയ താമസ-ജീവിതച്ചെലവിനായി ഏകദേശം 10,000 പൗണ്ട് വരെ തിരിച്ചടയ്‌ക്കേണ്ടിവരും. ഈ തുക പൂര്‍ണമായി അടച്ച ശേഷമേ സ്ഥിരതാമസത്തിനുള്ള അര്‍ഹത ലഭിക്കൂ. എന്നാല്‍, വരുമാനവും സാമ്പത്തിക സാഹചര്യവും പരിഗണിച്ചായിരിക്കും ഈ തുക നിശ്ചയിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഈ തുക മാറ്റാനുള്ള അധികാരവും ആഭ്യന്തര സെക്രട്ടറിക്കുണ്ടാകും.

പ്രതിവര്‍ഷം ഏകദേശം 4 ബില്യണ്‍ പൗണ്ട് ചെലവഴിച്ച് അഭയാര്‍ത്ഥികള്‍ക്ക് താമസവും അടിസ്ഥാന സഹായവും നല്‍കുന്ന സംവിധാനത്തിന്റെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

'അഭയാര്‍ത്ഥി സഹായം ലഭിക്കുന്നത് ഒരു അവകാശമാണ്. എന്നാല്‍, പിന്നീട് സാമ്പത്തികമായി കഴിയുന്ന സാഹചര്യം വന്നാല്‍ ബ്രിട്ടീഷ് ജനതയുടെ ഉദാരതയ്ക്ക് തിരിച്ചടവ് നല്‍കേണ്ട ഉത്തരവാദിത്വവും അവര്‍ക്കുണ്ട്.'ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് പറഞ്ഞു: എന്നാല്‍, ഈ നിര്‍ദേശത്തിനെതിരെ അഭയാര്‍ത്ഥി സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

'പീഡനവും യുദ്ധവും പീഡിപ്പിച്ച് ജീവന്‍ രക്ഷിക്കാന്‍ എത്തിയ ആളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ചുമത്തുന്നത് അന്യായമാണ്. അഭയാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യുന്നതിന് സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെ ഇത്തരമൊരു തിരിച്ചടവ് നിര്‍ബന്ധമാക്കുന്നത് അവരുടെ പുതിയ ജീവിതം കൂടുതല്‍ പ്രയാസകരമാക്കും.'റഫ്യൂജി കൗണ്‍സില്‍ ഡയറക്ടര്‍ ഇംറാന്‍ ഹുസൈന്‍ പറഞ്ഞു:

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions