നാട്ടുവാര്‍ത്തകള്‍

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം: വയോധികരെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചേന്നന്‍കോട് ഒറ്റൂരിലാണ് സംഭവം. ചേന്നന്‍കോട് സ്വദേശിയായ സുകുമാരന്‍(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍. ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുളളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയും ഇവര്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തുപോയിരുന്നു. സമീപത്തുളള ഒരു പെണ്‍കുട്ടിയാണ് ഇവര്‍ക്ക് ആഹാരം തയ്യാറാക്കി നല്‍കിയിരുന്നത്.

  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions