യു.കെ.വാര്‍ത്തകള്‍

എസെക്സില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു

ഇംഗ്ലണ്ടിലെ എസെക്സ് കൗണ്ടിയിലെ ഹൈ ഓംഗറിന് സമീപം വയലിലേക്ക് ചെറുവിമാനം തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. നോര്‍ത്ത് വീല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ചെറു വിമാനമാണ് മില്‍ ലെയിനിന് സമീപമുള്ള വയലില്‍ ചൊവ്വാഴ്ച ഉച്ചയോടെ തകര്‍ന്നുവീണത്.

ഉച്ചയ്ക്ക് 12.30ഓടെ പ്രദേശവാസികളാണ് വിമാനം തകര്‍ന്നുവീണ വിവരം പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വിമാനത്തിലുണ്ടായിരുന്ന ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അപകടസ്ഥലത്ത് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ കൈവശമുള്ളവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions