യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ ചെലവ് സ്‌കൂളുകള്‍ നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുമൂലം സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലുണ്ട്.

അധ്യാപകരുടെ ശമ്പളവര്‍ധനയ്ക്കൊപ്പം അക്കാദമി ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ 1.74 ലക്ഷം പൗണ്ടില്‍ കൂടുതല്‍ വാര്‍ഷിക ശമ്പളമുള്ള പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാകും. കൂടാതെ, ട്രസ്റ്റുകളിലെ എക്‌സിക്യൂട്ടീവുകള്‍ക്ക് ക്ലാസ് മുറിയിലെ അധ്യാപകരെക്കാള്‍ ഉയര്‍ന്ന ശതമാനത്തില്‍ ശമ്പളവര്‍ധന നല്‍കാനും കഴിയില്ല.

അധ്യാപകരുടെ സേവനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ് ഈ ശമ്പളവര്‍ധനയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. അധ്യാപകരെക്കാള്‍ വേഗത്തില്‍ അക്കാദമി ട്രസ്റ്റുകളിലെ എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വര്‍ധിക്കുന്ന സാഹചര്യം ഇനി അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, പ്രഖ്യാപനം വന്നിട്ടും സമര ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ ശമ്പളവര്‍ധന സ്വാഗതം ചെയ്‌തെങ്കിലും ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ നിര്‍ണായക മാറ്റമല്ലെന്നു വിമര്‍ശിക്കുന്നു.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions