സിനിമ

നന്ദനം അരവിന്ദിന് അമ്പതാം വയസില്‍ വിവാഹം

നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ ആളാണ് അരവിന്ദ്ആകാശ്. ഇപ്പോഴിതാ അരവിന്ദ് വിവാഹിതനായിരിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.

കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവടക്കമുള്ളവര്‍ വിവാഹത്തിനെത്തിയിരുന്നു.

വെങ്കട്ട് പ്രഭു ഒരുക്കിയ ചെന്നൈ 28 എന്ന ചിത്രമാണ് അരവിന്ദിനെ താരമാക്കുന്നത്. ചിത്രത്തിലെ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സിനിമാ ലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുകയാണ്. നൃത്ത സംവിധാനത്തിലൂടെയാണ് അരവിന്ദ് സിനിമയില്‍ എത്തുന്നത്. നന്ദനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions