യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; ജല ഉപയോഗത്തിന് നിയന്ത്രണം

യുകെയില്‍ 8 ദിവസത്തെ ഉഷ്ണതരംഗ അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 32 സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ ജീവന്‍ അപകടത്തിലാകാനുള്ള ചൂടിന്റെ സാധ്യതയാണ് ഉയരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും അടുത്ത ശനിയാഴ്ച വരെ മുന്നറിയിപ്പ് നിലവിലുണ്ട്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ വെള്ളത്തിന്റെ പാഴ്‌ച്ചെലവ് ഒഴിവാക്കാനായി സതേണ്‍ വാട്ടര്‍ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഹാംപ്ഷയറിലും, ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ വിലക്ക്. ജൂലൈ 10 മുതലാണ് വിലക്കുകള്‍ നിലവില്‍ വരികയെങ്കിലും ജനങ്ങള്‍ ഹോസ്‌പൈപ്പുകള്‍ ഉപയോഗിക്കാതെ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കണമെന്ന് സതേണ്‍ വാട്ടര്‍ ആവശ്യപ്പെട്ടു.

കെന്റില്‍ സൗത്ത് ഈസ്റ്റ് വാട്ടറും സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഹാംപ്ഷയറിലും, സസെക്‌സിലുമുള്ള ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടില്‍ സേവനം നല്‍കുന്ന ആംഗ്ലിക്കന്‍ വാട്ടറും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെക്കോര്‍ഡ് ചൂട് നേരിട്ട ജൂണിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ അനിവാര്യമായി മാറിയത്.

2022-ല്‍ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയെ മറികടക്കില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 36.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ജൂണ്‍ മാസത്തിലെ റെക്കോര്‍ഡ് താപനിലയും ഭേദിച്ചിരുന്നു.

ജൂലൈ മാസത്തുടനീളം സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് ദീര്‍ഘകാല പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മൊത്തത്തില്‍ ചൂടും തെളിഞ്ഞ കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോള്‍ അതിശക്തമായ ഉഷ്ണതരംഗത്തെ നേരിടുന്നതിനിടെ ബ്രിട്ടനിലും വീണ്ടും ചൂട് ശക്തമാകുമെന്ന സൂചന അധികൃതരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions