യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണാന്‍ വെളുപ്പിന് 5 മണിവരെ പബ്ബുകള്‍

തിങ്കളാഴ്ച്ച അതിരാവിലെ 1 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ട് - മെക്‌സിക്കോ ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യമൊരുക്കാന്‍ പബ്ബുകള്‍ക്ക് അധിക സമയം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബുകള്‍ക്ക് അന്നേ ദിവസം രാവിലെ 5 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ വിവരം പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറാണ് പ്രഖ്യാപിച്ചത്. അധിക സമയം പ്രവര്‍ത്തിക്കുന്നതിനായി നിയമപ്രകാരം ആവശ്യമായ സ്‌പെഷ്യല്‍ കൗണ്‍സില്‍ പെര്‍മിഷനോ, ടെംപററി ഈവെന്റ് നോട്ടീസോ അന്നേ ദിവസം ആവശ്യമില്ല.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ പബ്ബുകള്‍ക്ക് നല്‍കിയ ഇളവില്‍ രാത്രി 10 മണിക്ക് മുന്‍പ് ആരംഭിക്കുന്ന മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യമെ ഉണ്ടായിരുന്നുള്ളു. ഇത് പലപ്പോഴും കളിയുടെ പകുതിയില്‍ വെച്ച് പബ്ബുകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്ന സാഹചര്യങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പബ്ബുകള്‍ക്കും, ഫുട്‌ബോള്‍ ആരാധകര്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതായിരിക്കും ഈ തീരുമാനമെന്നാണ് അത് പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാര്‍മര്‍ പറഞ്ഞത്.

ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസ്സോസിയേഷനും സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. പ്രദേശത്തെ പബ്ബില്‍ കൂട്ടമായി ഇരുന്ന് കളി കാണുന്ന സുഖം വീട്ടില്‍ ഒറ്റക്കിരുന്ന് കണ്ടാല്‍ ലഭിക്കില്ലെന്നാണ് ഫുട്‌ബോള്‍ പ്രേമികളും പറയുന്നത്. എന്നാല്‍ എല്ലാ പബ്ബുകളും അതിനു തയ്യാറാവുകയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. വെതര്‍സ്പൂണ്‍സിന്റെ 600 പബ്ബുകളില്‍ അഞ്ചെണ്ണം മാത്രമായിരിക്കും അധിക സമയം തുറന്നിരിക്കുക.

അതുപോലെ ഗ്രീന്‍ കിംഗ്‌സിന്റെ 2,600 പബ്ബുകളില്‍ 600 എണ്ണവും തുറന്ന് പ്രവര്‍ത്തിക്കും. ബോക്‌സ്പാര്‍ക്ക്, യംഗ്‌സ്, ഫുള്ളര്‍, സ്മിത്ത് ആന്‍ഡ് ടേണര്‍ തുടങ്ങിയ ശൃംഖലകളുടെ തിരഞ്ഞെടുക്കപ്പെട്ട പബ്ബുകളും തുറന്ന് പ്രവര്‍ത്തിക്കും. വലിയ ശൃംഖലകളുടെ ഭാഗമല്ലാത്ത ചെറിയ പബ്ബുകള്‍ പലതും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണുന്നതിനായി ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ സിക്ക് ലീവെടുക്കാന്‍ തയ്യാറെടുക്കുകയാണ്. തൊഴിലാളികള്‍ 6.4 ശതമാനം പേര്‍ സിക്ക് ലീവ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത്, ബ്രിട്ടനിലെ മൊത്ത 34 ദശലക്ഷം വരുന്ന തൊഴിലാളികളില്‍ 2.2 ദശലക്ഷം പേര്‍ തിങ്കളാഴ്ച്ച വ്യാജ സിക്ക് ലീവ് എടുക്കും.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions