യു.കെ.വാര്‍ത്തകള്‍

1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി വന്നേക്കും

യുകെ സര്‍ക്കാര്‍1.5 മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ വിലയുള്ള വീടുകളെ അധിക സ്വത്ത് നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള ആഡംബര വീടുകള്‍ക്കായി പരിഗണിച്ചിരുന്ന 'മാന്‍ഷന്‍ ടാക്സ്' പരിധി 1.5 മില്യണ്‍ പൗണ്ടായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

ഈ മാറ്റം നടപ്പായാല്‍ 1.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ പുതിയ നികുതിയുടെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ലണ്ടനിലെ വീട്ടുടമകളെ കാര്യമായി ബാധിച്ചേക്കും.

നിലവിലെ കൗണ്‍സില്‍ ടാക്സ് സംവിധാനത്തിന് പകരമായി ഭൂമിയുടെ മൂല്യത്തെ അടിസ്ഥാനമാക്കി പുതിയ ലെവി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് വിവരം. തെക്കന്‍ ഇംഗ്ലണ്ടില്‍ ഭൂമിയുടെ വില രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍, ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഇരട്ട സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

പുതിയ 1.5 മില്യണ്‍ പൗണ്ടിന്റെ പരിധി നിലവില്‍ വന്നാല്‍ ലണ്ടനിലെ ചില പ്രദേശങ്ങളിലെ സാധാരണ നാല് ബെഡ്‌റൂം കുടുംബവീടുകള്‍ പോലും അധിക നികുതിക്ക് വിധേയമാകാന്‍ സാധ്യതയുണ്ട്.

2028 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു കരുതുന്ന സ്വത്ത് നികുതി പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ക്ഷേമപദ്ധതികള്‍ക്കുള്ള ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന മൂല്യമുള്ള സ്വത്തുക്കള്‍ക്ക് കൂടുതല്‍ നികുതി ചുമത്തേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions