യു.കെ.വാര്‍ത്തകള്‍

രോഗാവസ്ഥ കണ്ടറിഞ്ഞ് നിര്‍ദ്ദേശം നല്‍കാന്‍ എന്‍എച്ച്എസ് ആപ്പില്‍ എഐ എത്തുന്നു

എന്‍എച്ച്എസ് ആപ്പില്‍ എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തി അവര്‍ക്ക് ജിപി അപ്പോയിന്റ്‌മെന്റ് ആവശ്യമാണോ, ഫാര്‍മസിയിലേക്കോ അത്യാഹിത വിഭാഗമായ എ&ഇ യിലേക്കോ പോകുന്നതാണോ കൂടുതല്‍ ഉചിതമെന്ന് നിര്‍ദേശിക്കുന്നതിനായിരിക്കും പുതിയ എഐ ടൂള്‍ ഉപയോഗിക്കുക. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കും. 2028 ഏപ്രിലോടെ എന്‍എച്ച്എസ് ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു, ജിപിയെ കാണാനുള്ള നീണ്ട കാത്തിരിപ്പു അവസാനിപ്പിക്കുമെന്ന്, പുതിയ എഐ സംവിധാനം ഇതിന് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സസ്സെക്‌സിലെ വിവിധ സര്‍ജറികള്‍ നടത്തുന്ന വീല്‍ഡന്‍ റിഡ്ജ് മെഡിക്കല്‍ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയ പരീക്ഷണത്തില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഫോണ്‍ വിളിക്കുന്ന രോഗികളുടെ എണ്ണം 29 ശതമാനം കുറഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കി.എന്‍എച്ച്എസിന്റെ സാങ്കേതികവിദ്യയും ഡാറ്റാ സംവിധാനങ്ങളും നവീകരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഡോക്ടര്‍മാര്‍ രോഗികളുമായുള്ള കൂടിക്കാഴ്ചകളുടെ കുറിപ്പുകള്‍ എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമാകും.

ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ എഐ ഉപയോഗിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി 25 ശതമാനം കൂടുതല്‍ സമയം നേരിട്ട് ചെലവഴിച്ചതായി അധികൃതര്‍ അറിയിച്ചു.

എന്നാല്‍, എഐയുടെ വ്യാപക ഉപയോഗത്തെക്കുറിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചില ആശങ്കകളും പങ്കുവച്ചു. രോഗികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായമായവരും ഡിജിറ്റല്‍ സൗകര്യങ്ങള്‍ കുറവുള്ളവരും പിന്നാക്കം പോകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്നാണ് അവരുടെ അഭിപ്രായം.

ആരോഗ്യ സെക്രട്ടറി ജെയിംസ് മറി പുതിയ സാങ്കേതികവിദ്യ രോഗികളെ വേഗത്തില്‍ ശരിയായ ചികിത്സാ സേവനങ്ങളിലേക്ക് എത്തിക്കുമെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ ജോലി ഭാരം കുറയുമെന്നും അഭിപ്രായപ്പെട്ടു.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions