യു.കെ.വാര്‍ത്തകള്‍

ഹാരി ഒറ്റയ്ക്ക് ലണ്ടനിലേക്ക്; മേഗനും മക്കളും യാത്ര ഒഴിവാക്കി

സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി ബ്രിട്ടനിലേക്കുള്ള അടുത്ത യാത്രയില്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിനെയും മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവരെയും ഒപ്പം കൂട്ടില്ലന്ന് പ്രിന്‍സ് ഹാരി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ആശങ്കകളാണ് കുടുംബം ലണ്ടന്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ കാരണമെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിലും മറ്റ് സ്ഥലങ്ങളിലുമായി നടക്കുന്ന ചാരിറ്റി, ഇന്‍വിക്ടസ് ഗെയിംസ് അനുബന്ധ പരിപാടികളില്‍ ഹാരി മാത്രം പങ്കെടുക്കും.

2022ന് ശേഷം ആദ്യമായി മുഴുവന്‍ കുടുംബവും യുകെ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം പദ്ധതി മാറ്റുകയായിരുന്നു. രാജകുടുംബ ചുമതലകളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന പൊലീസ് സംരക്ഷണം നഷ്ടമായതാണ് പ്രധാന പ്രശ്നമായി തുടരുന്നത്. ഇതുമൂലം കൊച്ചുമക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും കാണാനുള്ള രാജാവ് ചാള്‍സ് മൂന്നാമന്റെ സാധ്യതയും അനിശ്ചിതത്വത്തിലായതായി റിപ്പോvട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, കുടുംബം ലണ്ടനില്‍ എത്തില്ലെങ്കിലും മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൂചന. പ്രത്യേകിച്ച് ഹാരിയുടെ മാതാവായ ഡയാന രാജകുമാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ആല്‍തോര്‍പ് എസ്റ്റേറ്റിലേക്കുള്ള സന്ദര്‍ശനം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍വിക്ടസ് ഗെയിംസ് പരിപാടികള്‍ക്കായി ബര്‍മിംഗ്ഹാമിലേക്കുള്ള യാത്രയിലും കുടുംബാംഗങ്ങള്‍ പിന്നീട് ചേരാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions