Don't Miss

റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍

യുകെയിലെ പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ 'മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ'യിലെ മുന്‍ പുരുഷ മത്സരാര്‍ഥിയെ പീഡനക്കുറ്റം സംശയിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെയും പരാതിക്കാരിയുടെയും പേരുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിനു പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

റിയാലിറ്റി ഷോയിലെ വനിതാ മത്സരാര്‍ഥികള്‍ ഉന്നയിച്ച ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ മേയില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് വനിതാ മത്സരാര്‍ഥികള്‍ തങ്ങളുടെ ഓണ്‍-സ്ക്രീന്‍ പങ്കാളികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മറ്റൊരു വനിതാ മത്സരാര്‍ഥി തന്റെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തിന് ഇരയായെന്നും വെളിപ്പെടുത്തി.

സംഭവത്തില്‍ ആരോപണവിധേയരായ എല്ലാ പുരുഷ മത്സരാര്‍ഥികളും കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പുറത്തുവന്നതോടെ ലൈംഗിക അതിക്രമത്തിന് ഇരയായതായി കരുതുന്ന മറ്റ് മത്സരാര്‍ഥികളും മുന്നോട്ടുവന്ന് പരാതി നല്‍കണമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അഭ്യര്‍ഥിച്ചിരുന്നു. നിലവിലെ അറസ്റ്റും അതേ അന്വേഷണത്തിന്റെ ഭാഗമാണെന്ന് പൊലീസ് അറിയിച്ചു. സംഭവം ചര്‍ച്ചയായതോടെ സര്‍ക്കാര്‍ തലത്തിലും ആശങ്ക ഉയര്‍ന്നിരുന്നു. കുറ്റകൃത്യം നടന്നതായി തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് പരിപാടിയുടെ പഴയ സീസണുകള്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍നിന്ന് പിന്‍വലിച്ചു.

മത്സരാര്‍ഥികളുടെ സുരക്ഷാ ക്രമീകരണങ്ങളും പരാതികള്‍ കൈകാര്യം ചെയ്ത രീതിയും പരിശോധിക്കാന്‍ രണ്ട് സ്വതന്ത്ര അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണ്‍ ഇതിനകം ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അത് സംപ്രേഷണം ചെയ്യുമോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം റിയാലിറ്റി ഷോ നിര്‍മിച്ച കമ്പനി എല്ലാ പരാതികളും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും മത്സരാര്‍ഥികളുടെ സുരക്ഷയ്ക്കായി ശക്തമായ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നുമാണ് പ്രതികരിച്ചത്.

  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions