യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ആംബറില്‍; തുടര്‍ച്ചയായി 10 ദിവസം താപനില 30ന് മുകളില്‍

യുകെയില്‍ 10 ദിവസത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. മൂന്നാം ഉഷ്ണതരംഗം പൊട്ടിപ്പുറപ്പെട്ടതോടെ താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആരോഗ്യ അലേര്‍ട്ട് ആംബറിലേക്കാണ് യുകെഎച്ച്എസ്എ ഉയര്‍ത്തിയിരിക്കുന്നത്.

ആഴ്ചയുടെ പകുതിയോടെ താപനില ഉയരുകയും, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുകയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, ഈസ്‌റ്റേണ്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സാരമായ ആഘാതം നേരിടുമെന്നാണ് ആശങ്ക. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങളെ മുള്‍മുനയിലാക്കുന്നതാണ് മുന്നറിയിപ്പുകള്‍.

ബുധനാഴ്ച രാത്രി 9 മുതല്‍ ഞായറാഴ്ച രാത്രി 9 വരെയാണ് അലേര്‍ട്ട് നിലവിലുള്ളത്. ഉഷ്ണതരംഗം കത്തിക്കയറുമെന്ന് വ്യക്തമായതോടെ സ്‌കൂളുകള്‍ സ്‌പോര്‍ട്‌സ് ദിനങ്ങള്‍ റദ്ദാക്കുകയാണ്. 65 വയസ്സിന് മുകളിലുള്ളവരില്‍ മരണസാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ചൂടില്‍ നിന്നും ആശ്വാസം നേടാനായി ജലാശയങ്ങളില്‍ ചാടി അപകടത്തില്‍ പെടരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണിലെ ഉഷ്ണതരംഗത്തില്‍ 11 പേര്‍ക്കാണ് ഇത്തരം അപകടങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. മേയില്‍ 17 പേരും മരിച്ചു. ഇതിന് പുറമെ വാട്ടര്‍ കമ്പനികള്‍ വെള്ളത്തിന്റെ ഉപയോഗം നിജപ്പെടുത്താനും നിര്‍ദ്ദേശിക്കുന്നുണ്ട്.

2022-ല്‍ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയെ മറികടക്കില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 36.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ജൂണ്‍ മാസത്തിലെ റെക്കോര്‍ഡ് താപനിലയും ഭേദിച്ചിരുന്നു.

ജൂലൈ മാസത്തുടനീളം സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് ദീര്‍ഘകാല പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions