യു.കെ.വാര്‍ത്തകള്‍

വിവാദ സമ്പത്തിക ഇടപാട്: എംപി സ്ഥാനം രാജിവെച്ച് നിഗല്‍ ഫരാഗ്! ക്ലാക്ടണില്‍ ഉപതെരഞ്ഞെടുപ്പ്



വിവാദ സമ്പത്തിക ഇടപാടിന്റെ പേരില്‍ എംപി സ്ഥാനം നാടകീയമായി രാജിവെച്ച് റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗ്. ക്ലാക്ടണില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിക്കൊണ്ടാണ് റിഫോം യുകെ നേതാവ് രാജിവെച്ചത്. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെയാണ്, വിഷയത്തില്‍ ജനം തീരുമാനം പറയട്ടെയെന്ന നിലപാടിലേക്ക് ഫരാഗ് എത്തിയത്.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് 'നാടകത്തില്‍' വീഴാന്‍ തങ്ങളില്ലെന്ന് പ്രഖ്യാപിച്ച ടോറികളും, ലേബറും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്ഥിരീകരിച്ചു. രണ്ട് ധനികരായ സഹായികളില്‍ നിന്നും പണവും, സാമ്പത്തിക സഹായവും നേടിയതിന്റെ പേരിലാണ് നിഗല്‍ ഫരാഗിനെതിരെ ഔദ്യോഗിക അന്വേഷണം നടക്കുന്നത്.

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന് എതിരെ മത്സരിക്കാനില്ലെന്ന് ടോറികളും, ലേബറും, മറ്റ് പാര്‍ട്ടികളും വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട തട്ടിപ്പുകാരന്‍ ജോര്‍ജ്ജ് കോട്രെലില്‍ നിന്നും പണം വാങ്ങിയതും, ക്രിപ്‌റ്റോ ബില്ല്യണയര്‍ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍ നിന്നും 5 മില്ല്യണ്‍ പൗണ്ട് സമ്മാനം വാങ്ങിയതുമാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നത്.

യുകെയില്‍ ഇതുപോലെ വേട്ടയാടപ്പെട്ട മറ്റൊരു രാഷ്ട്രീയക്കാരനില്ലെന്ന് പരിതപിച്ചാണ് ഫരാഗ് രാജി പ്രഖ്യാപനം നടത്തിയത്. താന്‍ തെറ്റുകള്‍ ചെയ്തിട്ടില്ലെന്നും ഫരാഗ് വാദിച്ചു. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന് ഇറങ്ങാതെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ടോറി നേതാവ് കെമി ബാഡെനോക് ആവശ്യപ്പെട്ടു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions