വിദേശം

സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം

പശ്ചിമേഷ്യയെയും ലോകത്തെയും വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകള്‍ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് ലക്ഷ്യം. ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള ഈ സംഘര്‍ഷം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി ഒരു പൂര്‍ണ്ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഗള്‍ഫിലെ അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യുഎസ് സേനയുടെ ഇപ്പോഴത്തെ ആക്രമണം.

  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions