യു.കെ.വാര്‍ത്തകള്‍

ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം

ഇത്തവണ ഫിഫ ലോകകപ്പില്‍ കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. ഹാരി കെയിനും, സംഘവും എ പ്രകടനം നടത്തിയാണ് ഇവിടം വരെ എത്തിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ എത്താനും, ചിലപ്പോള്‍ കപ്പ് നേടാനും സാധ്യതയുണ്ട്. 60 വര്‍ഷക്കാലത്തെ ലോകകിരീട വരള്‍ച്ച തിരുത്തി ഇംഗ്ലീഷ് ടീം കപ്പ് നാട്ടിലെത്തിച്ചാല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി.

60 വര്‍ഷത്തിനിടെ ആദ്യമായി ലോകകിരീടം ഇംഗ്ലണ്ടില്‍ എത്തിക്കാന്‍ കെയിനും, സംഘത്തിനും സാധിച്ചാല്‍ പൊതുഅവധി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് കീര്‍ സ്റ്റാര്‍മര്‍ എത്തിയിട്ടുള്ളതെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഫുട്‌ബോള്‍ ഭ്രാന്തുള്ള പ്രധാനമന്ത്രി കസേര ഒഴിയുന്നതിന് മുന്‍പ് പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസാനത്തെ അവധിയും ഇതാകും.

അങ്കാരയിലെ നാറ്റോ സമ്മേളനത്തിന് എത്തിയ സ്റ്റാര്‍മറോട് റിപ്പോര്‍ട്ടര്‍മാര്‍ ഇതേക്കുറിച്ച് ചോദിച്ചു. 'അവിടം വരെ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇപ്പോള്‍ ബാങ്ക് ഹോളിഡേയെ കുറിച്ച് പറയാനില്ല. ഫൈനലില്‍ എത്തിയ ശേഷം ഈ ചോദ്യം വീണ്ടും ചോദിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഓരോ ബാങ്ക് ഹോളിഡേയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 2.4 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തും. അതിനാല്‍ അധിക ബാങ്ക് ഹോളിഡേ ആവശ്യങ്ങള്‍ മന്ത്രിമാര്‍ തള്ളുകയാണ് പതിവ്. ഗ്രൂപ്പ് ഘട്ടം കടന്നതിന്റെ പേരില്‍ അയല്‍ക്കാരായ സ്‌കോട്ട്‌ലണ്ട് ഇതിനകം ഒരു ബാങ്ക് ഹോളിഡേ ആസ്വദിച്ച് കഴിഞ്ഞു. റൗണ്ട് 16-ല്‍ മെക്‌സിക്കോയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions