ചരമം

യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം


യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് അസ്വസ്ഥതയുണ്ടാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവം മലയാളി സമൂഹത്തിനാകെ ഞെട്ടലായി. പാലക്കാട് കാരക്കുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചു(34)വാണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു എമിലിയുടെ നാലാമത്തെ പ്രസവം. വൈകാതെ കുഞ്ഞുമായി വീട്ടിലേക്ക് മടക്കി എന്‍എച്ച്എസ് അധികൃതര്‍. എന്നാല്‍ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്. ആശുപത്രിയില്‍ എത്താന്‍ പാരാമെഡിക്‌സ് സേവനം വൈകിയതാണ് ഈ ദാരുണ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിഞ്ചുവിന്റെ മാതാപിതാക്കള്‍ യുകെയിലുള്ളതിനാല്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാണ്. എട്ടും ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞിനെ ആശുപത്രി അധികൃതര്‍ ഏറ്റെടുത്ത് പരിചരിക്കുകയാണ്.

ബോസ്റ്റണ്‍ മലയാളികള്‍ കുടുംബത്തിന് സഹായമായി ഒപ്പമുണ്ട്. ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു മരിച്ച ചിഞ്ചു. തുടര്‍നടപടികള്‍ വൈകാതെ കുടുംബം തീരുമാനിക്കും.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions