നാട്ടുവാര്‍ത്തകള്‍

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍


വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി ഉയര്‍ന്നു. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തുര്‍ക്കി ജീവന്‍ രക്ഷാസമിതി കൂടി തിരച്ചിലിനായി എത്തും. പുഴയില്‍ 30 അംഗ എന്‍ഡിആര്‍എഫ് സംഘം പരിശോധന നടത്തുന്നു. റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന മണ്ണ് ചൂരല്‍ മലയിലേക്ക് കൊണ്ടുപോകും.

മണ്ണ് മാറ്റാന്‍ ആകില്ലെന്നാണ് കൊങ്കണ്‍ റെയില്‍വേയുടെ നിലപാട്. വിദഗ്ധഭിപ്രായം തേടും. അതിന് ശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മണ്ണ് മാറ്റിയാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും ഇല്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. മണ്ണ് നീക്കം ചെയ്യാന്‍ ആകില്ലെന്ന് കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദഗ്ധസമിതിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. മണ്ണ് മാറ്റുന്നതിന് വേണ്ടിയുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും പറയുന്നു. ജൂണ്‍ 5ന് മഴ സാഹചര്യം കണക്കിലെടുത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ അപകടത്തിന്റെ വ്യാപ്തി ഇനിയും വലുതായിരുന്നേനെ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടപ്പാക്കുന്ന സാഹചര്യമുണ്ടായി. കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. രണ്ട് സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions