നാട്ടുവാര്‍ത്തകള്‍

വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപംബോട്ടു മറിഞ്ഞു മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 10.30 ഓടെ ഹോണ്‍ മെയ് റൂട്ട് എന്‍ഗോയ് ദ്വീപിന് സമീപമാണ് അപകടം നടന്നത്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശികളുമായ എ.സി തോമസ്, ഭാര്യ ലവ്‌നി തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍നിന്നും പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ്.

ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെ വെച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍, അപകടത്തില്‍പ്പെട്ട ബോട്ടിന് ചുറ്റും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം.

32 ഇന്ത്യന്‍ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമുള്‍പ്പെടെ ആകെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ച 15 ഇന്ത്യക്കാരില്‍ 13 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ 21 പേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഹാനോയിയിലെ ഇന്ത്യന്‍ എംബസിയും ഹോ ചി മിന്‍ സിറ്റിയിലെ കോണ്‍സുലേറ്റും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സഹായങ്ങള്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പരുകളും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഹോ ചി മിന്‍ സിറ്റിയിലെ കണ്‍ട്രോള്‍ റൂമുമായി 84-36-281-7930, 84-91-552-3714, 84-33-452-0414 എന്നീ നമ്പരുകളിലും ഹാനോയിയിലെ എംബസിയുമായി 84-91-308-9165 എന്ന നമ്പരിലും ബന്ധപ്പെടാം. വിയറ്റ്നാം അധികൃതരുമായി സഹകരിച്ച് തിരച്ചിലും മറ്റുനടപടികളും ഊര്‍ജിതമായി തുടരുകയാണെന്ന് ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions