ചരമം

മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു

യുകെയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് കുടുംബ സമേതം ഓസ്‌ട്രേലിയയിലെ ബണ്‍ബറിയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിന്‍ ജോസിന്റെ (42) മരണ വാര്‍ത്തയാണ് യുകെ മലയാളികളെ തേടിയെത്തിയിരിക്കുന്നത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 2ന് ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തരമായി ഹെലികോപ്ടറില്‍ ഹെര്‍ത്തിലെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യ സംഘം ഏറെ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോബിന്‍ ജോസിന്റെ വേര്‍പാട് ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തിനൊപ്പം യുകെ മലയാളികള്‍ക്കും വേദനയാകുകയാണ്.

ഭാര്യ കോതമംഗലം വെളിയല്‍ച്ചാല്‍ സ്വദേശിനിയും ബണ്‍ബറി ആശുപത്രിയില്‍ നഴ്‌സുമായ റിയ ആന്റണിയാണ്. മക്കള്‍ ജോസന്‍, ജാക്ക്, റിയോണ്‍.

ആറുമാസം മുമ്പാണ് ജോബിന്‍ ജോസും കുടുംബവും ഓസ്ട്രേലിയയിലേക്കു താമസം മാറിയത്. പരേതനായ വിടി ജോസഫിന്റെയും സെലിന്‍ ജോര്‍ജിന്റെയും മകനാണ്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions