സിനിമ

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തന്റെ ജനനായകന്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജനനായകന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റര്‍ വിജയ് പങ്കുവച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ 'ജനനായകന്‍' എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സറിങ്ങിന്റെ പേരില്‍ നീളുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിജയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. സിബിഎഫ്‌സി നിര്‍ദേശിച്ച മാറ്റങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം പുറത്തിറങ്ങുന്നത്. സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും കയറിയിറങ്ങിയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ജൂലൈ 24ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന്‍ സോറിയാന്‍ ആണ്. പ്രദീപ് ഇ. രാഘവ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions