യു.കെ.വാര്‍ത്തകള്‍

സ്ഥിരതയില്ലാതെ പലിശ നിരക്കുകള്‍; മോര്‍ട്ട്‌ഗേജ് വിപണിക്ക് ചങ്കിടിപ്പ്

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ വീണ്ടും കടുത്തതോടെ ഇന്ധവില കയറുകയാണ്. ഇത് പലിശ നിരക്കിനെ ബാധിക്കുന്ന സ്ഥിതിയാണ്. ഇത് മോര്‍ട്ട്‌ഗേജ് വിപണിയെ അനിശ്ചിതത്വത്തിലാക്കി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ വീണ്ടും തലയുയര്‍ത്തിയതോടെ സമീപകാല ഭാവിയില്‍ അനിശ്ചിതാവസ്ഥ തുടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ നല്‍കിയ മുന്നറിയിപ്പാണ് ആശങ്കയായി മാറുന്നത്.

ലോകത്തിന് ആശ്വാസമായി മാറിയ യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് ആയുസ് തീരെ കുറവായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കി.

മാസങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷം യുഎസും, ഇറാനും സാധാരണ നിലയിലേക്ക് മടങ്ങാന്‍ സമാധാന കരാര്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷകള്‍ ഇപ്പോള്‍ അസ്തമിച്ച മട്ടാണ്. ഇതോടെ എണ്ണ വില വീണ്ടും ഉയരുകയാണ്. മാസത്തിന്റെ ആദ്യം 70 ഡോളറിലുണ്ടായിരുന്ന എണ്ണവില ഇപ്പോള്‍ 87 ഡോളര്‍ കടന്നു. 160 ഡോളര്‍ വരെ വില ഉയരാമെന്നാണ് ഇക്കണോമിസ്റ്റുകള്‍ ഭയക്കുന്നത്.

എനര്‍ജി വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. ഇത് യുകെ വിപണിയില്‍ സാരമായി പ്രതിഫലിക്കുകയും ചെയ്യും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക കൂടി ചെയ്താല്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഡീലുകളുടെ നിരക്കും ഉയരും. യുദ്ധം ആരംഭിച്ചത് മുതല്‍ ചെറിയ തോതില്‍ മോര്‍ട്ട്‌ഗേജ് ഡീല്‍ നിരക്കുകള്‍ വര്‍ദ്ധിച്ചിരുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions