യു.കെ.വാര്‍ത്തകള്‍

അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചു തോമസിന്റെ കുടുംബത്തെ സഹായിക്കാന്‍ യുകെ മലയാളികള്‍ കൈകോര്‍ത്തു

യുകെ മലയാളികള്‍ക്ക് വലിയ വേദന സമ്മാനിച്ചായിരുന്നു നാലു കുരുന്നുകളുടെ അമ്മയായ ചിഞ്ചു തോമസി(34)ന്റെ അപ്രതീക്ഷിത വേര്‍പാട്. നാലാമത്തെ പ്രസവ ശേഷം വീട്ടിലെത്തി തൊട്ടടുത്ത ദിവസമാണ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥതയുണ്ടായതും മരണം സംഭവിച്ചതും.

എട്ടുവയസ്സുള്ള അമീലിയ എമില്‍, ആറു വയസ്സുള്ള ആന്റോണിയോ എമില്‍, രണ്ടുവയസ്സുള്ള എഡ്രിയേല്‍ എന്നീ മൂന്നു മക്കള്‍ക്കൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള അന്നറോസും ഇനി അമ്മയില്ലാതെ വളരണം.

ഈ കുടുംബത്തിന്റെ തീരാ വേദന യുകെ മലയാളികളേയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. കുടുംബത്തെ സ്‌നേഹത്തോടെ പിന്തുണയ്ക്കുന്നതിനൊപ്പം യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുപ്പതിനായിരത്തിലേറെ പൗണ്ട് സമാഹരിക്കാന്‍ യുക്മയ്ക്കായി.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് ബോസ്റ്റന്റെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരണം തുടങ്ങിയത്.

നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ ചിഞ്ചു ബോസ്റ്റണിലെ പില്‍ഗ്രീം ഹോസ്പിറ്റലില്‍ തിയറ്റര്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണിലായിരുന്നു കുടുംബം താമസിച്ചത്. കുഞ്ഞുപിറന്ന സന്തോഷത്തിന് തൊട്ടുപിന്നാലെ തീരാ വേദനയായി ചിഞ്ചുവിന്റെ വിയോഗം.

ഒറ്റയ്ക്കായി പോയ എമിലിനും നാലു മക്കള്‍ക്കുമായി യുകെ മലയാളികള്‍ കൈകോര്‍ക്കുകയാണ്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കുടുംബത്തെ സഹായിക്കാം

https://gofund.me/6aadc153f

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions