യു.കെ.വാര്‍ത്തകള്‍

ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍

വാശിയേറിയ ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകില്‍ നിന്ന് ശേഷമാണ് ഏഴു മിനിറ്റില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന മത്സരം സ്വന്തമാക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്, ലൗതരോ മാര്‍ട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം. രണ്ടു ഗോളിനും വഴി തുറന്നതു മെസിയും.

ആന്റണി ഗോര്‍ഡന്റെ ഗോളില്‍ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കളി പരുക്കനാകാന്‍ തുടങ്ങി.

എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോര്‍ഗന്‍ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാര്‍ട്ടിനെസിനെയും മറികടന്ന് അര്‍ജന്റീനയുടെ വലകുലുക്കി.

ഗോള്‍ നേടിയ ശേഷം പൂര്‍ണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അതിനിടയില്‍ അര്‍ജന്റീനയുടെ ഗോള്‍ എന്നുറപ്പിച്ച രണ്ട് അവസരങ്ങള്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി.
എന്നാല്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്ന എന്‍സോയുടെ ഗോളിന് തൊട്ടുമുന്‍പുള്ള ഷോട്ട് ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോര്‍ണറില്‍ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എന്‍സോ വലകുലുക്കി.

കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസില്‍ നിന്നും ലൗത്താരോ മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്കായി വിജയഗോള്‍ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ജൂണ്‍ 19 ന് അര്‍ജന്റീന സ്പെയിനിനെ നേരിടും.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions