യു.കെ.വാര്‍ത്തകള്‍

സെമിക്ക് പിന്നാലെ അര്‍ജന്റീന താരങ്ങളുടെ വിവാദ രാഷ്ട്രീയ ബാനര്‍: ഫൈനലിലെത്തിയ ടീമിനെതിരെ ഫിഫയുടെ നടപടി!

2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങള്‍ . ഇംഗ്ലണ്ടിനെതിരായ 2-1 ന്റെ ആവേശകരമായ വിജയത്തിന് ശേഷം അര്‍ജന്റീനന്‍ താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിയത് ഫിഫ വിലക്കിയിട്ടുള്ള രാഷ്ട്രീയ ബാനര്‍ ' ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ് (ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് ) എന്നെഴുതിയ ബാനറുകളാണ് അര്‍ജന്റീനന്‍ പ്രതിരോധ താരങ്ങളായ ജിയോവാനി ലോ സെല്‍സോ ,നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവര്‍ മൈതാനത്ത് ആഹ്ലാദ പ്രകടനം നടത്തിയത്.

രാഷ്ട്രീയവും വംശീയവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ നല്‍കുന്ന ബാനറുകള്‍, പതാകകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്റ്റേഡിയത്തിനകത്ത് ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടം പ്രകാരം കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്. ഫിഫയുടെ നിയമങ്ങളുടെ ലംഘനമാണ് അര്‍ജന്റീനന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ഞായറാഴ്ച സ്‌പെയിനിനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങാനിരിക്കേ ഫിഫയുടെ ഭാഗത്തു നിന്ന് അര്‍ജന്റീനയ്ക്ക് മേല്‍ അച്ചടക്ക നടപടിയോ പിഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാണികള്‍കള്‍ക്ക് പതാകകളും ബാനറുകളും വിലക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് മത്സരം കഴിഞ്ഞ ഉടന്‍ താരങ്ങള്‍ തന്നെ നേരിട്ട് ബാനറുമായി രംഗത്തെത്തിയത്. ടോട്ടനാം ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യന്‍ റൊമേറോ, മുന്‍ സ്പര്‍സ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവരും വിവാദ രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ കൂട്ടത്തിലുണ്ടായിരുന്നു.
ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കൈയിലുണ്ടായിരുന്ന ബാനറാണ് അര്‍ജന്റീനയുടെ താരങ്ങള്‍ വാങ്ങി പ്രദര്‍ശിപ്പിച്ചത്. ലയണല്‍ മെസിയും ഇതിനൊപ്പം നൃത്തം ചെയ്തു. രാഷ്ട്രീയപരമായ ഒരു ചിഹ്നവും സ്റ്റേഡിയത്തില്‍ കാണിക്കരുതെന്നാണ് ഫിഫ ചട്ടം. സംഭവം അച്ചടക്ക നടപടിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.


1982-ല്‍ അര്‍ജന്റീനയോട് യുദ്ധം ചെയ്താണ് ബ്രിട്ടീഷ് സൈന്യം ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് പിടിച്ചത്. അറുനൂറിലേറെ അര്‍ജന്റീനക്കാരും, 255 ബ്രിട്ടീഷുകാരും കൊലപ്പെട്ട യുദ്ധവും, ദ്വീപിന്റെ അവകാശവും പറഞ്ഞ് ഇപ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് തുടരുകയാണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions