യു.കെ.വാര്‍ത്തകള്‍

അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍

ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് ശേഷം രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. രാജ്യാന്തര ഫുട്‌ബോള്‍ ഭരണ സമിതിയായ ഫിഫയോടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഫോക്ലന്‍ഡ് യുദ്ധ പരാമര്‍ശമുള്ള ബാനറുമായി മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ വിജയം ആഘോഷിച്ചതാണ് വിമര്‍സനങ്ങള്‍ക്ക് വഴിവച്ചത്. മാല്‍വിനകള്‍ അര്‍ജന്റീനക്കാരാണ് എന്നെഴുതിയ ബാനറാണ് ജിയോവാനി ഉയര്‍ത്തിയത്. ഫോക്ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് എന്നര്‍ത്ഥം വരുന്നതാണ് ഈ വാക്കുകള്‍.

അര്‍ജന്റനിയന്‍ താരങ്ങളുടെ നടപടി തികച്ചും അനുചിതമായിരുന്നുവെന്ന് യുകെ ബിസിനസ് സെക്രട്ടറി പീറ്റര്‍ കൈല്‍ പറഞ്ഞു. രാഷ്ട്രീയം ഫുട്‌ബോളില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കണം എന്നത് ലോകകപ്പിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ഇപ്പോള്‍ ഇത് ഫിഫയുടെ പരിഗണനയിലുള്ള വിഷയമാണ്. ഈ വിഷയത്തെ ഫിഫ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, പീറ്റര്‍ കൈല്‍ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ മുന്‍ താരമായ ലോ സെല്‍സോയും മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ നിക്കോളാസ് ഒട്ടമെന്‍ഡിയുമാണ് ബാനര്‍ ഗ്രൗണ്ടിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കളി കാണാനെത്തിയ ആരാധകരില്‍ നിന്നാണ് ഇവര്‍ ബാനര്‍ വാങ്ങിയത്.

മത്സരങ്ങളില്‍ രാഷ്ട്രീയ പതാകകള്‍, മുദ്രാവാക്യങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശനമായ നിരോധനമാണ് ഫിഫയും ഫുട്‌ബോളിന്റെ നിയമങ്ങള്‍ സ്ഥാപിക്കുന്ന രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ടീമിന് മൊത്തത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്നും വാദങ്ങളുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions