സിനിമ

പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍

താര സംഘടനയായ 'അമ്മ'യുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പിഴവുകള്‍ തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും ശ്വേത മേനോന്‍ വ്യക്തമാക്കുന്നു. ശ്വേത മേനോന്റെ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് കത്ത് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയത്. താന്‍ രാജി വയ്ക്കുമോ തുടരുമോ എന്ന കാര്യം ശ്വേത വ്യക്തമാക്കിയിട്ടില്ല. ശ്വേതയ്ക്കും ആ ഭരണസമിതിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അംഗങ്ങളാരും ശ്വേതയുടെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണ്‍ 21നാണ് അമ്മയുടെ ജനറല്‍ ബോഡി ചേരുന്നത്. അന്ന് നിശ്ചയിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ നിലവിലെ ഭരണസമിതിയാണ് ചുമതലയിലുള്ളത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ തര്‍ക്കങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍, കൈനീട്ടം, സഞ്ജീവനി മുതലായ ക്ഷേമ പദ്ധതികള്‍ ഭംഗിയായി തുടരുന്നുണ്ട്. തെറ്റുകള്‍ തിരുത്താനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും കത്തില്‍ ശ്വേത മേനോന്‍ വ്യക്തമാക്കി.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions