ചരമം

ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു

ബ്രിസ്റ്റോളിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി (47)നിര്യാതയായി. കോട്ടയത്ത് വച്ചാണ് മരണം. കുറച്ച് നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൂന്നു മക്കളാണ്. സംസ്‌കാരം പിന്നീട് തീരുമാനിക്കും.

യുകെയില്‍ വലിയ സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്ന റിനിയുടെ വേര്‍പാടില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. പയസും മക്കളും മരണവിവരമറിഞ്ഞ് യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബ്രിസ്റ്റോളിലുള്ള ഗ്ലോസ്റ്റര്‍ഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.

കോട്ടയം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയില്‍ കുടുംബാംഗമാണ് പരേതയായ റിനി. റിനിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ജര്‍മനിയിലാണ് താമസം.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions