യു.കെ.വാര്‍ത്തകള്‍

ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്

ചൂടും ജലക്ഷാമവും രൂക്ഷമായതോടെ യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്. ഈയാഴ്ച നാല് പുതിയ മേഖലകളില്‍ കൂടി ഹോസ്‌പൈപ്പ് നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തില്‍, ഈ നിരോധനത്തിലെ ചില പിഴവുകള്‍ ദുരുപയോഗപ്പെടുത്തി ചെടികള്‍ക്ക് നനയ്ക്കാനും, നീന്തല്‍ക്കുളങ്ങളില്‍ വെള്ളം നിറയ്ക്കാനുമൊക്കെ കഴിയുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സസ്സെക്‌സ്, സറേ, ഹാംപ്ഷയര്‍, ബെര്‍ക്ക്ഷയര്‍ തുടങ്ങിയയിടങ്ങളിലാണ് വരുന്ന ശനിയാഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം പുതിയതായി നിലവില്‍ വരുന്നത്.

ജല ഉപയോഗം കുറയ്ക്കുന്നതിനായി ഹോസ്‌പൈപ്പുകള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തെ ചെടികള്‍ നനയ്ക്കരുതെന്നും, കാറുകള്‍ കഴുകരുതെന്നും നീന്തല്‍ക്കുളങ്ങളിലും മറ്റും വെള്ളം നിറയ്ക്കരുതെന്നുമാണ് ജല വിതരണ കമ്പനികള്‍ നല്‍കുന്ന നിര്‍ദ്ദേശം. എന്നിരുന്നാലും, ഈ താത്ക്കാലിക നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നട്ട ചെടികള്‍, തൈയ്യുകള്‍, വേലിപ്പടര്‍പ്പുകള്‍ എന്നിവ നനയ്ക്കാന്‍ അനുവാദമുണ്ട്. ഹോസ്‌പൈപ്പിനു പകരമായി ഒരു വാട്ടര്‍ ക്യാന്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രമെ ഈ ഇളവ് ബാധകമാവുകയുള്ളു.

മീന്‍, ജലസസ്യങ്ങള്‍, മറ്റ് ജലജീവികള്‍ എന്നിവയെ വളര്‍ത്തുന്ന കൃത്രിമ കുളമുണ്ടെങ്കിലും ഹോസ്‌പൈപ്പ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ മത്സ്യക്കുളങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഉപയോഗിക്കുന്ന അലങ്കാര ജലധാരകള്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍, അലങ്കാരങ്ങള്‍ക്ക് മാത്രമായുള്ള ജലധാരകള്‍ക്ക് ഈ ഇളവില്ല. അതുപോലെ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി മുറ്റത്തെ പുല്‍ത്തകിടി നനയ്ക്കുന്നതിനും കൃതിമ കുളങ്ങളില്‍ ജലം നിറയ്ക്കുന്നതിനും നിരോധനത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions