അസോസിയേഷന്‍

ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്


ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഴ് വ് അണിയറയില്‍ ഒരുങ്ങുന്നു. ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ കോഡിനേറ്ററായി ഫാ. സുനി പടിഞ്ഞാറേക്കര ചാര്‍ജെടുത്തത് മുതല്‍ വാഴ് വ് പുതിയ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ വാഴ് വ് നടത്തിയതിനുശേഷം രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്. ഒരു ഭവനമായിരുന്നു ലക്ഷ്യമിട്ടത്. ഇത്തവണ സെപ്റ്റംബര്‍ 26ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാഴ് വ് നടത്തപ്പെടുമ്പോള്‍ ഭവന നിര്‍മ്മാണവും ചികിത്സാസഹായവും ലക്ഷ്യമിട്ടാണ് അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്നത്.

മെയ് 16ന് ലിവര്‍പൂളില്‍ നടത്തപ്പെട്ട എന്‍ട്രി പാസ് കിക്കോഫ് നിരവധി കുടുംബങ്ങള്‍ ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായി കടന്നുവന്നിരിക്കുന്നത്.. അന്നേദിവസം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹിച്ച് തെളിയിച്ച് നല്‍കിയ സ്‌നേഹദീപം വിവിധ ഇടവകകളിലേക്ക് കൈമാറി. ഓരോ ഇടവകയിലും സ്‌നേഹദീപ പ്രയാണത്തിന് ഉജ്ജ്വല സ്വീകരണം ആണ് നല്‍കപ്പെട്ടത്. 15 ക്‌നാനായ കാത്തലിക് മിഷനുകളിലും വിവിധ വിശുദ്ധ കുര്‍ബാന സെന്ററുകളിലും വാഴ് വ് എന്‍ട്രി പാസ് കിക്കോഫ് നടന്നുവരുകയാണ്.

ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയായി എത്തുന്ന വാഴ്വില്‍ വിശ്വാസവും പാരമ്പര്യവും വരും തലമുറയ്ക്ക് കൈമാറുന്ന വിധത്തിലുള്ള വിവിധ കലാപരിപാടികളും അന്നേദിവസം അരങ്ങേറും. നട വിളികളാല്‍ മുഖരിതമായി ക്‌നാനായ പുരാതന പാട്ടിന്റെ അകമ്പടിയോടെ വിവിധ പരിപാടികള്‍ അരങ്ങേറുമ്പോള്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും സ്‌നേഹ സല്ലാപത്തിന്റെയും വേദിയായി മാറും.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions