ചരമം

കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു

യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് വിടപറഞ്ഞത്. ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മനോജ്, രോഗത്തിനെതിരെ ആത്മവിശ്വാസത്തോടെ പോരാടി ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ആറുമാസം മുമ്പ് നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായതിനെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്ന മനോജ്. എന്നാല്‍, രണ്ടാഴ്ച മുമ്പ് ഉണ്ടായ ഗുരുതരമായ ഇന്‍ഫെക്ഷന്‍ ആരോഗ്യനില വീണ്ടും വഷളാക്കി. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെയായിരുന്നു അന്ത്യം.

അഞ്ച് വര്‍ഷം മുമ്പാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ഹാമില്‍ കുടുംബസമേതം താമസിച്ചിരുന്ന ഇവര്‍ക്ക് മൂന്ന് വയസുള്ള സിയോണ എന്ന മകളുണ്ട്. അച്ഛന്റെ സ്‌നേഹവും കരുതലും നിറഞ്ഞ ബാല്യം ആസ്വദിക്കേണ്ട പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടമായത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ വേദനയായി.

വയനാട്ടിലും യുകെയിലുമുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ ഏറെ സ്‌നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു മനോജ്. രോഗത്തെ ധൈര്യത്തോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായ ഇന്‍ഫെക്ഷനാണ് ആ പ്രതീക്ഷകള്‍ തകര്‍ത്തത്.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സിറോ മലബാര്‍ സഭയുടെ നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. യുകെയിലെ പൊതുദര്‍ശനവും നാട്ടിലെ സംസ്‌കാര ചടങ്ങുകളും സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കും.

സുല്‍ത്താന്‍ബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍.സി. ചര്‍ച്ച് ഇടവകാംഗമായ മനോജ്, സുല്‍ത്താന്‍ബത്തേരി ഇരുളം കാവുങ്കല്‍ വീട്ടില്‍ ജോസ് കാവുങ്കല്‍, ഓമന ജോസ് ദമ്പതികളുടെ മകനാണ്. ഭാര്യ ലിപിക, നോട്ടിങ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ നഴ്സായി സേവനം അനുഷ്ഠിക്കുന്നു. സിയോണ ഏകമകളാണ്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions