ബിസിനസ്‌

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍



യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ധനവിന്റെ പാതയില്‍. യുകെയിലെ ഭവനഉടമകളെയും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ആശങ്കയിലാക്കി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പുനരാരംഭിച്ചതോടെയാണ് ഒരു മാസം മുന്‍പത്തെ നിലയിലേക്ക് നിരക്കുകള്‍ തിരിച്ചെത്തിയത്.

സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഏറെക്കുറെ അടഞ്ഞിട്ടുണ്ട്. ഇതോടെ ലെന്‍ഡര്‍മാര്‍ക്ക് ചെലവുകള്‍ ഏറുകയും ചെയ്യും. ഇതിന്റെ പ്രതിഫലനമാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കാണുന്നത്.

യുകെയിലെ അഞ്ച് മുന്‍നിര ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിലായി ഫിക്‌സഡ് ഡീലുകളിലെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 2028 അവസാനത്തോടെ അഞ്ച് മില്ല്യണിലേറെ ഭവനഉടമകളും തങ്ങളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം.

യുഎസും, ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ അക്രമണങ്ങളും, ചെങ്കടലില്‍ ഹൂതി തീവ്രവാദികള്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ അക്രമം നടത്തുന്നതും വീണ്ടുമൊരു ആഗോള ഇന്ധന പ്രതിസന്ധി സമ്മാനിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

എണ്ണ വില ബാരലിന് 100 ഡോളറിലേക്ക് എത്തിയത് വിപണികളെ ഭയപ്പാടിലേക്ക് തള്ളിവിടുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പത്തിനും, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

പലിശ നിരക്കുകള്‍ കൂടുതല്‍ മാസങ്ങള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിപണികള്‍ ആശങ്കപ്പെടുന്നത്. നേരത്തെ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരക്ക് കൂടുമെന്നും വിപണി പ്രതീക്ഷിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചെലവുകളാണ് ഈ വര്‍ഷം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.


  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions