നാട്ടുവാര്‍ത്തകള്‍

ലിവര്‍പൂളിന് സമീപം കാര്‍ അപകടം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ലിവര്‍പൂളിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ 20 കളില്‍ പ്രായം ഉള്ള നാല് യുവാക്കള്‍ മരണമടഞ്ഞു. മേഴ്‌സിസൈഡിലെ ഹ്യൂടന്‍ പ്രദേശത്ത് രാവിലെ രണ്ട് മണിയോടെയായിരുന്നു റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായത്. വിവരമറിഞ്ഞ് എമര്‍ജന്‍സി വിഭാഗം ഉടനടി സ്ഥലത്ത് എത്തി. 23 വയസുള്ള രണ്ട് പുരുഷന്മാരും, 24 ഉം 26 ഉം വയസുള്ള മറ്റ് രണ്ട് പുരുഷന്മാരുമാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞത്.

അതേ കാറില്‍ തന്നെ യാത്ര ചെയ്തിരുന്ന മറ്റൊരു 27 കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളരുകയും പല സ്‌പെയര്‍പാര്‍ട്ട്‌സുകളും റോഡിലേക്ക് ചിതറിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ ചില റോഡുകളിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്‍- ഫൊറെന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions