യു.കെ.വാര്‍ത്തകള്‍

യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

യുകെയില്‍ അടുത്ത ആഴ്ച വീണ്ടും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടത്തു 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ വാരാന്ത്യത്തില്‍ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴ ലഭിക്കുന്നതോടെ താല്‍ക്കാലിക ആശ്വാസമുണ്ടാകുമെങ്കിലും, അടുത്ത ആഴ്ച മുതല്‍ വീണ്ടും ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ചൂട് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.ഇത് പല പ്രദേശങ്ങളിലും ഈ വര്‍ഷത്തെ നാലാമത്തെ ഹീറ്റ് വേവിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മോണ്‍മൗത്ത്ഷയറിലെ ഉസ്‌ക് നഗരത്തിലും ഡെവണിലെ എക്‌സിറ്ററിലും വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി 20 ദിവസമായി ഹീറ്റ് വേവ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന താപനില രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹീറ്റ് വേവ് കാലയളവാണിത്.വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഇത് ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍, കിഴക്കന്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഡിഗ്രി സെല്‍ഷ്യസ് ആണ്.

മെയ് അവസാനത്തിലും ജൂണിലും ജൂലൈയിലും യുകെ മൂന്ന് ഹീറ്റ് വേവുകള്‍ ഇതിനകം അനുഭവിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ തണുത്ത കാറ്റ് എത്തിയതോടെ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും മിക്ക ഭാഗങ്ങളിലും മൂന്നാമത്തെ ഹീറ്റ് വേവ് അവസാനിച്ചിരുന്നു. എന്നാല്‍ അടുത്ത ആഴ്ച തെക്കന്‍ യുകെയില്‍ വീണ്ടും ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നാണ് പ്രവചനം.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions