യു.കെ.വാര്‍ത്തകള്‍

സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍

സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് സസ്‌പെന്‍ഷനും, പിന്‍വലിക്കലും എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതായി ഹോം ഓഫീസ്. 2026-ന്റെ ആദ്യ പാദത്തില്‍ 1712 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും, 1545 ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി കണക്കുകള്‍ സ്ഥിരീകരിച്ചു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കെയര്‍ മേഖലയാണ്. സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് നഷ്ടമാകുന്നത് യുകെയിലെ കെയര്‍ ജോലിക്കാരുടെ ഇമിഗ്രേഷന്‍ ഭാവിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കെയര്‍ പ്രൊവൈഡറുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കുന്നത് എല്ലാ സ്‌പോണ്‍സേഡ് കെയര്‍ വര്‍ക്കര്‍മാരെയും നേരിട്ട് ബാധിക്കും. ഇതോടെ ഇവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് തനിയെ അസാധുവാകും. ഇത് സംബന്ധിച്ച അറിയിപ്പില്‍ നിലവിലെ വിസ കാലാവധിയില്‍ ജോലി തുടരാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാതെ വരുന്നതാണ് ആശങ്കയാകുന്നത്.

ഇത്തരത്തില്‍ സ്‌പോണ്‍സറുടെ ലൈസന്‍സ് റദ്ദായാല്‍ 60 ദിവസത്തിനകം മറ്റൊരു സ്‌പോണ്‍സര്‍ഷിപ്പിലേക്കോ, പുതിയ വിസ കാറ്റഗറിയിലേക്കോ മാറാന്‍ കഴിയണം. ഈ അവസ്ഥ നേരിടുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ ജോലിക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണ ലഭ്യമാണ്. ഇവരില്‍ നിന്നും വിസ സ്റ്റാറ്റസ്, എംപ്ലോയ്‌മെന്റ് അവകാശങ്ങള്‍ എന്നിവയെ കുറിച്ച് അറിയാനും, പുതിയ എംപ്ലോയറെ തിരയാനും സഹായം ലഭിക്കും.

തൊഴില്‍ നഷ്ടം, ശമ്പളം കിട്ടാത്ത അവസ്ഥ എന്നിവ നേരിടുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക പിന്തുണയ്ക്കുള്ള സഹായവും വകുപ്പ് ലഭ്യമാക്കുന്നുണ്ട്. ഇതിനായി പ്രാദേശിക പാര്‍ട്ണര്‍ഷിപ്പില്‍ സഹായം തേടി ഇമെയില്‍ അയയ്ക്കണം. പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍, നിലവിലെ സ്‌പോണ്‍സറുടെ പേര് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണം.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions