യു.കെ.വാര്‍ത്തകള്‍

എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഡൊണാള്‍ഡ് ട്രംപിന്റെയും, ഇറാന്റെയും ഓരോദിവസംവും ചാഞ്ചാടുന്ന തീരുമാനങ്ങളും ലോക സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഭീഷണിയാണ്. എണ്ണ വ്യാപാരവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി എണ്ണവില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് എണ്ണവില ഉയര്‍ന്നാല്‍ ഈ വര്‍ഷം പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുകയെന്ന് മുന്നറിയിപ്പുകള്‍ പുറത്തുവന്നു.

വ്യാഴാഴ്ച കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്. ഈയാഴ്ച തല്‍ക്കാലത്തേക്ക് പലിശ നിരക്ക് കൂട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത യോഗങ്ങളില്‍ അംഗങ്ങള്‍ക്ക് മറിച്ച് തീരുമാനിക്കേണ്ടി വരും.

ട്രംപിന്റെ ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷവും യുകെ സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച യുദ്ധം പുനരാരംഭിച്ച ശേഷം സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ അപകടസാധ്യത നിലനില്‍ക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു. ഇടക്കാലത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എണ്ണവിലയെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും താഴേക്ക് ഇറക്കിയിരുന്നു.

യുദ്ധം പുനരാരംഭിച്ചതോടെ വീണ്ടും വിലകള്‍ ഉയരുന്നതും, പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതുമാണ് പ്രതിസന്ധിയാകുന്നത്. വിന്ററിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസ് ശേഖരിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട് തന്നെ വിലക്കയറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിക്കും. നിലവിലെ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്നും ഈയാഴ്ച മാറ്റില്ലെന്നാണ് കരുതുന്നത്. എങ്കിലും തുടര്‍ന്നുള്ള സാഹചര്യത്തില്‍ അതിനു മാറ്റം വരാം.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions