യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി

പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി. 300,000 പൗണ്ടിലേറെ വരുമാനം നേടുന്ന ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കുന്നതിനെതിരെ വിമര്‍ശനം രൂക്ഷമാണ്. ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കുന്നത് അവസാനിക്കുമെന്ന ലേബര്‍ വാഗ്ദാനം നിലനില്‍ക്കുമ്പോഴാണ് ഇത്.

ഹെല്‍ത്ത് സര്‍വ്വീസില്‍ ഏകദേശം 600 ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്നതെന്നാണ് കണക്കുകള്‍. ഡസന്‍ കണക്കിന് ഉദ്യോഗസ്ഥര്‍ അര മില്ല്യണ്‍ പൗണ്ടിലേറെ വരുമാനം നേടുന്നുണ്ട്.

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി പരിഗണിക്കുന്ന മറ്റേണിറ്റി മരണങ്ങള്‍ നേരിട്ട ഒരു ആശുപത്രിയിലെ ചീഫ് നഴ്‌സ് 710,000 പൗണ്ടാണ് വരുമാനം നേടിയത്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് തയ്യാറാക്കിയ എന്‍എച്ച്എസ് റിച്ച് ലിസ്റ്റില്‍ 1603 സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ 2024-25 വര്‍ഷത്തില്‍ ആറക്ക ശമ്പളം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ് ഇത്.

ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ എന്‍എച്ച്എസ് എക്‌സിക്യൂട്ടീവുമാര്‍ നികുതിദായകരുടെ പണം വിഴുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ആനി സ്ട്രിക്ക്‌ലാന്‍ഡ് ചൂണ്ടിക്കാണിച്ചു.

എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുന്നില്ലെങ്കിലും ബംപര്‍ ശമ്പളങ്ങള്‍ നല്‍കുന്നത് വര്‍ദ്ധിക്കുകയാണ്. ഇതിനിടെ ചികിത്സയ്ക്കുള്ള വെയ്റ്റിംഗ് ലിസ്റ്റ് വീണ്ടും ഉയരുകയാണ്. മേയില്‍ 7.28 മില്ല്യണിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. എ&ഇയിലെത്തുന്ന കാല്‍ശതമാനം രോഗികള്‍ക്കും നാല് മണിക്കൂറിലേറെയാണ് കാത്തിരിപ്പ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions