നാട്ടുവാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണം വ്യക്തിപരമായി ലക്ഷ്യമിട്ട് നടപ്പിലാക്കിയതാണെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്നീത് കൗര്‍ എന്ന യുവതിയാണ് ഹംബര്‍വുഡ് ബൊളിവാര്‍ഡിനും റെക്‌സ്ഡേല്‍ ബൊളിവാര്‍ഡിനും സമീപമുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റണ്‍ സ്വദേശിയായ ശരണ്‍ജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുന്‍ ഉത്തരവുകള്‍ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡില്‍ നടന്നുപോവുകയായിരുന്ന നവ്നീത് കൗറിനെ പിന്തുടര്‍ന്നെത്തിയ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്നീതിനോട് പ്രതി എന്തോ സംസാരിക്കുകയും യുവതി തിരിഞ്ഞുനോക്കിയ ഉടന്‍ നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ വഴക്കോ തര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും വെടിവെച്ച ശേഷം പ്രതി കയ്യില്‍ തോക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി ഡ്രോണുകളും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ശരണ്‍ജിത് സിംഗിനെ പൊലീസ് വലയിലാക്കിയത്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഹൊമിസൈഡ് ടീം കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും ടൊറന്റോ പൊലീസ് അറിയിച്ചു.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions