യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണവിലയും പണപ്പെരുപ്പവും ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശരത്കാല ബജറ്റില്‍ കടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിന്റെ മുന്നറിയിപ്പ്

പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വളരെ ബുദ്ധിമുട്ടേറിയ സാമ്പത്തിക സാഹചര്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതികള്‍ എത്രത്തോളം പ്രതിസന്ധി കൂട്ടുമെന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്.

ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഒരു ഘട്ടത്തില്‍ ബാരലിന് 100 ഡോളറിന് മുകളിലെത്തുകയും മാര്‍ച്ച് മുതല്‍ ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിന് ഗുരുതര തടസ്സം നേരിടുകയും ചെയ്ത സാഹചര്യത്തില്‍, അടുത്ത ഏഴ് മാസത്തിനുള്ളില്‍ ബ്രിട്ടനിലെ പണപ്പെരുപ്പം 3.8 ശതമാനമായി ഉയരുമെന്നാണ് പ്രവചനം.

ഇതോടെ ധനമന്ത്രി ജോണ്‍ ഹാലി പൊതുസേവനങ്ങളും സാമൂഹികക്ഷേമ പദ്ധതികളും നിലവിലെ മൂല്യത്തില്‍ നിലനിര്‍ത്താന്‍ അധികമായി 24 ബില്യണ്‍ പൗണ്ട് കണ്ടെത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഊര്‍ജവില വര്‍ധനയും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിച്ച അനിശ്ചിതത്വവും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions