യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ യാത്രാവിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഗുരുതര സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്. 180 യാത്രക്കാരുമായി ജര്‍മ്മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍ നിന്ന് ലണ്ടനിലേക്ക് വന്ന BA919 വിമാനമാണ് ജൂലൈ 6-ന് അപകടഭീഷണി നേരിട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലണ്ടനിലെ കാനറി വാര്‍ഫിന് മുകളിലൂടെ ഏകദേശം 4,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എയര്‍ ഡാറ്റ സിസ്റ്റങ്ങളിലൊന്ന് തകരാറിലായത്. വിമാനത്തിന്റെ വേഗത, ഉയരം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഇത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാന എഞ്ചിന്‍ തകരാറിലായ അവസ്ഥയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന്റെ ചിറകുകള്‍ക്ക് ആവശ്യമായ ലിഫ്റ്റ് ലഭിക്കാതെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള അതീവ അപകടകരമായ അവസ്ഥയാണിത്.

പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം ശ്രമിച്ചത് സഹപൈലറ്റായ ഫസ്റ്റ് ഓഫീസറാണെന്നാണ് വിവരം. എന്നാല്‍ ആ ശ്രമം വിജയിക്കാതിരുന്നതോടെ ക്യാപ്റ്റന്‍ നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി നിയന്ത്രണത്തിലാക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹീത്രൂ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിനിടെയുണ്ടായ ഈ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വര്‍ധന രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions