യു.കെ.വാര്‍ത്തകള്‍

എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്

യുകെയില്‍ പരിശീലനം നേടി നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ (എന്‍ എം സി) റെജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നഴ്‌സുമാരും, മിഡൈ്വഫുമാരും, നഴ്‌സിംഗ് അസിസ്സന്റുമാരുമായി 8,67,935 പേര്‍ റെജിസ്റ്റര്‍ ചെയ്‌തെങ്കിലും വളര്‍ച്ചാ നിരക്ക് ഏകദേശം പകുതിയായി കുറഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്ത് റെജിസ്റ്റര്‍ ചെയ്യുന്ന വിദേശ - സ്വദേശ നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും എണ്ണത്തില്‍ കുറവുണ്ടായത് പരിശോധിക്കുമെന്ന് നഴ്‌സിംഗ് റെഗുലേറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ടില്‍ എന്‍ എം സി പറയുന്നത് 2015 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.7 ശതമാനം വര്‍ദ്ധനവുണ്ടായി എന്നാണ്. അതേസമയം 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ അതിനു തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 3.3 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു ഉണ്ടായത്. വിദേശ നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ബ്രിട്ടനില്‍ പരിശീലനം നേടിയ നഴ്‌സുമാരുടേയും മിഡൈ്വഫുമാരുടെയും എണ്ണത്തില്‍ 4.9 ശതമാനത്തിന്റെ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 മാര്‍ച്ച് വരെയുള്ള ഒരുവര്‍ഷ കാലയളവില്‍ ബ്രിട്ടനില്‍ പരിശീലനം നേടിയ 30,151 പേരാണ് റെജിസ്റ്റര്‍ ചെയ്തതെങ്കില്‍ തൊട്ട് മുന്‍പത്തെ വര്‍ഷം അത് 32,164 ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യമായാണ് ബ്രിട്ടനില്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കി, എന്‍ എം സിയില്‍ റെജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ വിശകലന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മേഖല വിടുന്ന പ്രൊഫഷണലുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 41,542 പേര്‍ അധികമായി റെജിസ്റ്ററില്‍ വന്നെങ്കിലും, 30,323 പ്രൊഫഷണലുകള്‍ കഴിഞ്ഞ വര്‍ഷം റെജിസ്റ്ററില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റെജിസ്റ്ററില്‍ നിന്നും പുറത്തുപോയവരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ 5.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

റെജിസ്റ്റര്‍ വിട്ടുപോയവരില്‍ 25,094 പേര്‍ ബ്രിട്ടനില്‍ പഠനവും പരിശീലനവും നടത്തിയവരാണ്. അതേസമയം, റെജിസ്റ്ററില്‍ നിന്നും വിട്ടുപോകുന്ന വിദേശ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായത് 0.9 ശതമാനം വര്‍ദ്ധനവ് മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions